മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിലെ സിംഹം. ചിത്രത്തെ പറ്റി ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് മോഹൻലാൽ. മരയ്ക്കാറിന്റെ പ്രീബിസിനസ് കേട്ടാല്‍ ഞെട്ടുമെന്ന പൃഥ്വിരാജിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് അവതാരകൻ മോഹൻലാലിനോട് ചോദിച്ച ചോദ്യത്തിന് ഉത്തരമായി സിനിമയുടെ ബിസിനസിനെപ്പറ്റി സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നും, എന്നാല്‍ തീര്‍ച്ചയായും നമ്മുക്ക് ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും മരയ്ക്കാറെന്നും താരം പറഞ്ഞു. ചിത്രം ഇന്ത്യയിലെ ആദ്യത്തെ നോവൽ കമാൻഡർ ആണെന്നും അതിനാൽ തന്നെ ഈ ചിത്രം ഇന്ത്യൻ നേവിക്ക് വേണ്ടി സമർപ്പിക്കുവാൻ താല്പര്യപ്പെടുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മലയാളസിനിമയ്ക്ക് ചിന്തിക്കാൻ കഴിയാത്തതിനപ്പുറമുള്ള ഒരു മേക്കിങ് ആണ് ചിത്രത്തിൽ ഉള്ളതെന്നും പ്രിയദർശൻ അത് വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. കാലാപാനി, മണിച്ചിത്രത്താഴ്, ലൂസിഫർ എന്നീ ചിത്രങ്ങളുടെ ലീഗിലേക്ക് ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ചിത്രമായിരിക്കും കുഞ്ഞാലിമരയ്ക്കാർ എന്നും മോഹൻലാൽ പറഞ്ഞു. ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്. തെന്നിന്ത്യയിലെ പ്രമുഖ നടന്മാർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…