കേരളത്തെ ഞെട്ടിച്ച ബാങ്ക് കവര്‍ച്ച സിനിമയാകുന്നു. പതിനഞ്ച് വര്‍ഷം മുന്‍പ് മലപ്പുറം ചേലേമ്പ്ര ബാങ്കില്‍ നടന്ന കവര്‍ച്ചയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രതികളെ തേടി കേരള പൊലീസ് 56 ദിവസം നടത്തിയ സാഹസിക അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി വിജയനായി മോഹന്‍ലാലും കവര്‍ച്ച തലവന്‍ ബാബുവായി ഫഹദ് ഫാസിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തിന് പുറമേ തമിഴ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലാകും ചിത്രം ഒരുങ്ങുക. ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. അനിര്‍ബന്‍ ഭട്ടാചാര്യ ചരിച്ച ‘ഇന്ത്യാസ് മണി ഹൈസ്റ്റ്: ദ് ചേലേമ്പ്ര ബാങ്ക് റോബറി’യെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
2007 പുതുവത്സര തലേന്നാണ് ചേലേമ്പ്ര ബാങ്കില്‍ കവര്‍ച്ച നടന്നത്. 80 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമാണ് നാലംഗ സംഘം കവര്‍ന്നത്. ആ സമയത്ത് 20 ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം സ്വന്തമായി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…