താനും കുടുംബവും തിയറ്ററിൽ ‘മരക്കാർ – അരബിക്കടലിന്റെ സിംഹം’ സിനിമ കാണാൻ എത്തുമെന്ന് മോഹൻലാൽ. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസ് തുറന്നത്. ‘രാത്രി 12.01 മുതൽ ലോകം മുഴുവൻ മരക്കാർ സിനിമ കണ്ട് തുടങ്ങുമ്പോൾ ലാലേട്ടൻ എന്തു ചെയ്യുകയായിരിക്കും? ഉറങ്ങുകയായിരിക്കുമോ?’ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് തിയറ്ററിൽ സിനിമ കാണാൻ താനും കുടുംബവും ഉണ്ടാകും എന്ന കാര്യം മോഹൻലാൽ പറഞ്ഞത്.
‘ഞാൻ ആ സിനിമ 12.01ന് കാണാൻ പോകുന്നുണ്ട്.’ എന്നായിരുന്നു ചോദ്യത്തിന് മറുപടിയായി മോഹൻലാൽ പറഞ്ഞത്. അത് എവിടെയാണെന്ന അവതാരകന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് ‘അത് രഹസ്യമാണ്’ എന്നായിരുന്നു മോഹൻലാൽ മറുപടി നൽകിയത്. ‘ഞാൻ തീർച്ചയായും സിനിമ കാണാൻ പോകുന്നുണ്ട്. ഒരു സിനിമയുടെ ആദ്യത്തെ ഷോ ആളുകൾക്കൊപ്പം ഇരുന്ന് കാണുമ്പോൾ, നമുക്ക് ചിന്തിക്കാൻ പറ്റാത്ത സ്ഥലത്ത് ആയിരിക്കും അവരുടെ റിയാക്ഷൻ. ഞാൻ ഈ സിനിമ കണ്ട ആളാണ്. നമ്മൾ സിനിമ കാണുമ്പോൾ ഒരു 10-25 പേര് തിയറ്ററിൽ ഇരുന്ന് കാണുമ്പോൾ അവർക്ക് എക്സ്പ്രസ് ചെയ്യാനുള്ള ഒരു മടിയുണ്ട്. നമ്മുടെ സിനിമ ഇഷ്ടപ്പെട്ടാൽ ആളുകളിൽ നിന്ന് ചെറിയ റിയാക്ഷൻ പോലും ലഭിക്കും. അത് ഭയങ്കര ആഹ്ലാദത്തിന്റെ സമയമാണ്. അതുകൊണ്ട് ഞാനും ആന്റണിയും കുടുംബത്തോടെ ഈ സിനിമ 12.01ന് കാണും’ – മോഹൻലാലൽ പറഞ്ഞു.
ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ തന്നെ നാളെ റിലീസ് ചെയ്യും. 626 സ്ക്രീനുകളിൽ കളിക്കാൻ പാകത്തിന് മലയാളത്തിൽ ഒരു സിനിമയുണ്ടാകുന്നു എന്ന് പറയുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…