‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡചിത്രം തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. ഒടിടി റിലീസ് ആണോ തിയറ്റർ റിലീസ് ആണോ എന്ന ആശങ്കകൾക്ക് ഒടുവിലാണ് മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പാണ് ഒടിടി വിവാദങ്ങൾ ഉണ്ടായതെന്നും അതിനാലാണ് വിഷയത്തിൽ താൻ പ്രതികരിക്കാതിരുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. മരക്കാർ റിലീസിനു മുമ്പ് ഒരു അഭിമുഖത്തിനിടയിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. മരക്കാർ ആമസോണുമായി കരാർ ഒപ്പിട്ടുവെന്നത് ആരോ പറഞ്ഞുണ്ടാക്കിയതാണെന്നും അങ്ങനെ കരാർ ഒപ്പിട്ടാൽ തിരിച്ചുവാങ്ങാൻ പറ്റില്ലായെന്നും ലാലേട്ടൻ വ്യക്തമാക്കി.
താൻ ഒരു ബിസിനസുകാരനാണെന്നും 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. ഒടിടിയുമായി കരാർ ഒപ്പിട്ടത് തിയറ്റർ റിലീസ് തീരുമാനിച്ചതിനു ശേഷമാണ്. അതിനാൽ തന്നെ സിനിമ ഒടിടിയിലും റിലീസ് ചെയ്യുമെന്നും മോഹൻലാൽ അറിയിച്ചു. അതേസമയം, റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബിൽ ഇടം കണ്ടെത്തിയിരിക്കുകയാണ് മരക്കാർ. റിസർവേഷൻ മാത്രമാണ് ചിത്രത്തെ 100 കോടി ക്ലബിൽ എത്തിച്ചത്.
ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ തന്നെ നാളെ റിലീസ് ചെയ്യും. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…