Categories: Celebrities

മമ്മൂട്ടിയുടെ കൈ പിടിച്ച് വന്ന കുഞ്ഞു ദുല്‍ഖറിനെ ചൂണ്ടിക്കാട്ടി വേണുവിനോട് മോഹന്‍ലാല്‍ പറഞ്ഞത്

മലയാള സിനിമയിലെ ഒഴിച്ചു കൂടാനാകാത്ത താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമകള്‍ ഇന്ന് അപൂര്‍വമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. 25 ഓളം സിനിമകളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

1998 -ല്‍ പുറത്തിറങ്ങിയ ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ്, വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും മുഴുനീള കഥാപാത്രങ്ങളായി മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു. ബോളിവുഡ് നടി ജൂഹി ചൗളയായിരുന്നു നായിക. ഇന്നസെന്റ്, നെടുമുടിവേണു, ശ്യാമിലി, കുഞ്ചാക്കോ ബോബന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ക്യാമറാമാന്‍ വേണു.

ഒരു ദിവസം വെളുപ്പാന്‍കാലത്ത് മോഹന്‍ലാലിനൊപ്പം ഓരോ കഥകള്‍ പറഞ്ഞു നില്‍ക്കുകയാണ്, പെട്ടെന്ന് ലാല്‍ ഒരു കാഴ്ച തന്നെ ചൂണ്ടിക്കാണിച്ചു. അവിടേക്ക് നോക്കിയ ഞാന്‍ കണ്ടത് മമ്മൂട്ടിയുടെ കൈയ്യും പിടിച്ച് വരുന്ന കുഞ്ഞു ദുല്‍ഖറിനെയാണ്. പെട്ടെന്ന് ‘മോഹന്‍ലാല്‍ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളില്‍ കംപോസ് ചെയ്തിട്ട് എന്നോട് ചോദിച്ചു അണ്ണാച്ചി ‘ലയണ്‍ കിങ്’ സിനിമ കണ്ടായിരുന്നോ’ എന്ന്, ഞാന്‍ കണ്ടിരുന്നുവെന്ന് വേണു പറഞ്ഞു.

‘ലയണ്‍ കിങ്’ എന്ന ഹോളിവുഡ് ചിത്രത്തില്‍ , ഒരു രാത്രി അനന്തമായ ആഫ്രിക്കന്‍ ആകാശത്തെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങള്‍ക്കുകീഴില്‍ മുഫാസ മകന് ജിവിതത്തിലെ അന്തര്‍ധാരകളുടെ സങ്കീര്‍ണതകള്‍ പറഞ്ഞു കൊടുക്കുന്നു. അച്ഛന്റെ ആ വാക്കുകള്‍ സിംബായുടെ കാഴ്ചപ്പാടുകളെ എങ്ങനെ സ്വാധീനിച്ചു എന്നും, അടുത്ത രാജാവാകാന്‍ എങ്ങനെ സഹായിച്ചു എന്നതുമാണ് കഥയിലെ പ്രധാന ഘടകം. ഇക്കാര്യം ഉദാഹരിച്ചാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ച് അന്ന് പറഞ്ഞതെന്നും വേണു പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago