മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ ബ്ലെസ്സി കൂട്ടുകെട്ട്, മമ്മൂട്ടിയെ നായകനാക്കി ചെയ്ത കാഴ്ച എന്ന സിനിമയിൽ കൂടിയാണ് ബ്ലെസ്സി തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്, അതിനു ശേഷം മോഹൻലാലിനെ നായകനാക്കി ബ്ലെസി ചെയ്ത മൂന്നു ചിത്രങ്ങളും ഗംഭീര വിജയം ആയിരുന്നു, മോഹലാലിനെ നായകനാക്കി ബ്ലസ്സി ചെയ്ത തന്മത്ര, ഭ്രമരം, പ്രണയം എന്നീ മൂന്നു ചിത്രങ്ങൾ മലയാളത്തിലെ ക്ലാസ്സിക്കുകളുടെ ലിസ്റ്റിൽ പെടുത്താവുന്ന ചിത്രങ്ങളാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ഈ ചിത്രങ്ങൾക്ക് ശേഷം ബ്ലെസ്സി ഒരുക്കിയ ലോക റെക്കോർഡ് നേടിയ ഡോക്കുമെന്ററിയിലും ശബ്ദ സാന്നിധ്യമായി മോഹൻലാൽ എത്തി.
ഇപ്പോൾ പുറത്ത് വരുന്ന വാർത്ത പ്രണയം എന്ന സിനിമക്ക് ശേഷം മോഹൻലാലും ബ്ലസ്സിയും വീണ്ടും ഒന്നിക്കുന്നു എന്നാണ്, മോഹൻലാൽ- ബ്ലെസ്സി ടീമിന്റെ ഈ ചിത്രം നിർമ്മിക്കാൻ പോകുന്ന രാജു മല്യത് തന്നെയാണ് ഈ വിവരം പുറത്തു പറഞ്ഞത്. മോഹൻലാൽ- പദ്മരാജൻ ടീമിന്റെ ക്ലാസിക് ആയ നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, മോഹൻലാൽ- ബ്ലെസ്സി ടീമിന്റെ ഭ്രമരം എന്നീ ചിത്രങ്ങൾ നിർമ്മിച്ചതും രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്താണ്. ഈ വര്ഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രം ഫോറൻസിക് നിർമ്മിച്ചത് രാജു മല്യയാണ്, ഇപ്പോൾ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങൾ വിറ്റ് പോയിരിക്കുകയാണ്, അതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞത്.
ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രമായ ആടു ജീവിതത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോഴും ബാക്കിയാണ്. ചിത്രം പൂർത്തിയാക്കിയതിന് ശേഷമാണോ പുതിയ ചിത്രം തുടങ്ങുന്നത് എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും വന്നിട്ടില്ല. ബ്ളസി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുത്തൻ ചിത്രം ഒഫീഷ്യൽ ആയി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരും മലയാള സിനിമ ലോകവും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…