ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം കേക്ക് മിക്സിങ് നടത്തി നടന് മോഹന്‍ലാല്‍. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ടിലെ ഫ്രൂട്ട് മിക്സിങ്ങിലാണ് മോഹന്‍ലാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം പങ്കെടുത്തത്. ക്രിസ്മസ് കേക്കിനായുള്ള ഫ്രൂട്ട് മിക്സിങാണ് നടത്തിയത്.
ഉണങ്ങിയ പഴങ്ങള്‍ക്കൊപ്പം വീര്യം കൂടിയ വീഞ്ഞും തേനും ചേര്‍ത്തായിരുന്നു ക്രിസ്മസ് കേക്കിനായുള്ള ഫ്രൂട്ട് മിക്സിസിങ് നടത്തിയത്.
അതേ സമയം കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഒരുമിച്ച് കൂടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പതിനെട്ടോളം ഉണക്കപ്പഴങ്ങളും പൊടിച്ചെടുത്ത ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് എണ്‍പത് കിലോയുടെ ക്രിസ്മസ് കേക്കാണ് ഇത്തവണ ഇവിടെ ഒരുക്കുന്നത്.