മോഹന്‍ലാലിന്റെ ആറാട്ട് തീയറ്ററിലെത്തിയതിന് പിന്നാലെ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. തീയറ്ററില്‍ നിന്നുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണമായിരുന്നു വൈറലാക്കിയത്. മോഹന്‍ലാല്‍ ആറാടുകയാണെന്ന് പറഞ്ഞ് വിവിധ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സന്തോഷ് വര്‍ക്കി പ്രത്യക്ഷപ്പെട്ടു. അതിന് പിന്നാലെ മോഹന്‍ലാലിനോടുള്ള ആരാധന സന്തോഷ് വര്‍ക്കി തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു കാലത്ത് മോഹന്ലാലിനേക്കാള് ഇഷ്ടപ്പെട്ടിരുന്ന നടിയെക്കുറിച്ചാണ് സന്തോഷ് വര്‍ക്കി പറയുന്നത്. നിത്യാ മേനോനാണ് സന്തോഷ് വര്‍ക്കി ഏറെ ഇഷ്ടപ്പെട്ടിരുന്ന നടി. നിത്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യവും സന്തോഷ് വര്‍ക്കി തുറന്നുപറയുന്നുണ്ട്.
നിത്യ മേനോന്റെ എല്ലാ സിനിമകളും 10 തവണയെങ്കിലും കാണുമായിരുന്നുവെന്നും സന്തോഷ് പറയുന്നു. മോഹന്‍ലാലിനെക്കാള്‍ ഇഷ്ടമായിരുന്നു നിത്യയെ. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ട് ആയിട്ടോ ഫാന്‍ ആയിട്ടോ ഒരു ഫോണ്‍ കോണ്ടാക്ട് ആയിട്ട് എങ്കിലും കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞു. കോളാമ്പി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ചാണ് ഇക്കാര്യം പറഞ്ഞത്. നിത്യ മേനോന്റെ മാതാപിതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ സമ്മതിച്ചില്ലെന്നും സന്തോഷ് വര്‍ക്കി പറയുന്നു.
തന്റെ ബുക്കുകളെ കുറിച്ചും നിത്യയോട് സംസാരിച്ചിരുന്നു. നിങ്ങള്‍ വെറുതെ സമയം കളയണ്ട എന്നാണ് നിത്യ നല്കിയ മറുപടി. അന്ന് നിരാശ തോന്നിയിരുന്നു പക്ഷേ ഇപ്പോള്‍ നിത്യാമേനോനെ ഇഷ്ടമാണ്. എന്നാല്‍ അതിനേക്കാള്‍ ഇഷ്ടമാണ് മോഹന്‍ലാലിനെ. തന്റെ വിഡിയോ കണ്ട് മോഹന്‍ലാലിന്റെ മാനേജര്‍ വിളിച്ചിരുന്നുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.