1988 ൽ പി എൻ കൃഷ്ണകുമാർ എന്ന ഒരു വ്യക്തി ,മോഹൻലാലിന്റെ വീട്ടിലെ ആർട്ട് ഗാലറിയിൽ സൂക്ഷിക്കാനായി അദ്ദേഹത്തിന് സമ്മാനമായി നൽകിയ ആനക്കൊമ്പുകൾ 2012 ൽ ലൈസൻസില്ലാതെ അതു സൂക്ഷിച്ചതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയുണ്ടായി. 1972 ലെ വന്യ ജീവി സംരക്ഷണ പ്രകാരം ആണ് കേസ് എടുത്തത് എങ്കിലും മോഹൻലാൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് 2015 ൽ അദ്ദേഹത്തിന് ആനക്കൊമ്പുകൾ സൂക്ഷിക്കാൻ ഉള്ള ലൈസൻസ് മുൻകാല പ്രാബല്യത്തോടെ അനുവദിച്ചു കിട്ടി.
എന്നാൽ ഈ നടപടിക്കെതിരെ പെരുമ്പാവൂർ സ്വദേശിയായ പൗലോസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യ വനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു. അതിന്റെ ഫലമായി മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രം വനം വകുപ്പ് ഈ കഴിഞ്ഞ സെപ്റ്റംബർ മുപ്പതിന് കോടതിയിൽ സമർപ്പിച്ചു. എന്നാൽ അതിനെതിരെ, ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും, അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ഈ കേസിലൂടെ ജനമധ്യത്തിലുള്ള തന്റെ പ്രതിച്ഛായ മോശമാക്കാൻ വനം വകുപ്പു ശ്രമിക്കുന്നുവെന്നും മോഹൻലാൽ ആരോപിക്കുകയും ചെയ്തു. നാല് വർഷം മുൻപ് മോഹൻലാലിന്റെ പരാതിയിൽ യു.ഡി.എഫ് സർക്കാരിന്റെ മുഖ്യവനപാലകൻ അന്വേഷണ സംഘത്തെ വച്ച് തെളിവെടുപ്പ് നടത്തുകയും അന്വേഷണത്തിൽ ആനക്കൊമ്പുകൾ മോഹൻലാലിന് മറ്റു പ്രതികൾ ഉപഹാരമായി നൽകിയതാണന്ന റിപ്പോർട്ട് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ആണ് മുൻകാല പ്രാബല്യത്തോടെ കൈവശാനുമതി നൽകുകയും ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…