കേരളത്തിലും വിദേശത്തും വൻവിജയം നേടി മുന്നേറുന്ന ചിത്രമാണ് “മോഹൻലാൽ”. സാജിത് യഹിയ സംവിധാനം ചെയ്ത് മഞ്ജു വാര്യർ, ഇന്ദ്രജിത് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തമിഴിലേക്ക് ഒരുങ്ങുന്നു.
‘രജനി സെൽവി’എന്ന് പേരിട്ട ചിത്രത്തിൽ സൂപ്പർ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക. കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് ചിത്രത്തിൽ എത്തുന്നത്. ഇതിന് മുൻപേ മഞ്ജുവാരിയർ നായികയായെത്തിയ ‘ഹൗ ഓൾഡ് ആർ യൂ’ തമിഴിൽ റീമേക്ക് ചെയ്തപ്പോളും ജ്യോതിക തന്നെയായിരുന്നു നായിക .