Categories: Celebrities

എല്ലാം കർഷകരും മാതൃകയാക്കേണ്ടയാളാണ് മോഹൻലാൽ, അഭിനന്ദനവുമായി മന്ത്രി വിഎസ് സുനില്‍കുമാര്‍

മലയാളത്തിന്റെ വിസ്‌മയ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം പങ്ക് വെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾ കൊണ്ട് വൈറലായിരുന്നു. ഇപ്പോഴിതാ സിനിമാ പ്രേഷകരുടെ പ്രിയ നടനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാനത്തിൻെറ കൃഷിമന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍.സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലും അതീവ ശ്രദ്ധയോടെ ജൈവ കൃഷി ചെയ്യുന്ന മോഹന്‍ലാല്‍ ലോകം മുഴുവനുള്ള കര്‍ഷകര്‍ക്കും വളരെ മികച്ച ഒരു  മാതൃകയാണെന്നും അതെ പോലെ  പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

വി.എസ് സുനില്‍കുമാർ ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ……

സ്വന്തം വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിൻ്റെ മഹാനടൻ ശ്രീ. മോഹൻലാൽ, തൻ്റെ കാർഷിക പരീക്ഷണങ്ങൾ പൊതുസമൂഹത്തിന് മാതൃകയും പ്രചോദനവുമാകണം എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച വീഡിയോ കാണാം.സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണ്. അഭ്രപാളികളിൽ നടനവിസ്മയം തീർക്കുന്ന ശ്രീ. മോഹൻലാൽ ഇപ്പോൾ സ്വന്തം പുരയിടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നതിൻ്റെ തിരക്കിലാണ്.
നേരത്തെ സംസ്ഥാന കൃഷി വകുപ്പിൻ്റെ ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ശ്രീ. മോഹൻലാൽ അഭിനയിച്ചിരുന്ന കാര്യം ഈയവസരത്തിൽ നന്ദിപൂർവ്വം ഓർക്കുന്നു.ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട നിരവധി ചലചിത്ര താരങ്ങൾ സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞതിൽ കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്.
കോവിഡിൻ്റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ കഴിഞ്ഞുകൂടേണ്ടി വരുമ്പോൾ, മഹത്തായ ഈ മാതൃക എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമാകട്ടെ. പ്രത്യേകിച്ച്, കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന് പറയുന്നവർക്ക് ഈ വീഡിയോ ശരിക്കും പ്രചോദനമാകും.കേരളത്തിന് ഒരു ജൈവകൃഷി മാതൃക സ്വന്തം പുരയിടത്തിലൂടെ കാണിച്ചു തന്നെ എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രീ. മോഹൻലാലിന് അഭിവാദനങ്ങൾ.ഇങ്ങനെയാണ് മന്ത്രി മോഹനലാലിനെ കുറിച്ച്  ഫേസ്‌ബുക്കിൽ വ്യക്തമാക്കിയത്.
Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago