ലാലേട്ടന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് സൂര്യ അമ്മയുടെ മെഗാ ഷോയ്ക്ക് എത്തിയപ്പോൾ തന്നെ ഇരുവരും ഒന്നിക്കുന്നുവെന്ന സംശയങ്ങൾ പ്രേക്ഷകർക്കിടയിൽ ഉയർന്നിരുന്നു. പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിക്കുന്നു എന്ന് വാർത്തകളും വന്നിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർ ആഗ്രഹിച്ചത് പോലെ ഇരുവരും ഒരുമിക്കുകയാണ്. എന്നാൽ അത് മരക്കാറിലല്ല, മറിച്ച് കത്തി, 2.0 തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ്.
പ്രേക്ഷകരെ തീർച്ചയായും ആവേശം കൊള്ളിക്കുന്ന ഒരു വാർത്ത തന്നെയാണിത്. ലാലേട്ടനും സൂര്യയും ഒന്നിക്കുമ്പോൾ പ്രേക്ഷകർ എന്തായാലും ഒരു വമ്പൻ ഹിറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇനിയെത്തുന്ന ഓരോ വിവരങ്ങളും ആരാധകരെ ആവേശം കൊള്ളിക്കുമെന്നുറപ്പാണ്.
We are very much Honoured to have my lovely Hero @Mohanlal and Charming @Suriya_offl together in our next film. @LycaProductions pic.twitter.com/bOhAKPcQuu
— anand k v (@anavenkat) May 10, 2018
സൂര്യയെ നായകനാക്കി അയൻ, മാട്രാൻ, കൂടാതെ ധനുഷ് ചിത്രം അനേകൻ, വിജയ് സേതുപതി നായകനായ കവൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ആനന്ദ് കെ വിയാണ് ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹം തന്നെയാണ് ഈ വാർത്ത തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടതും. ലാലേട്ടൻ നായകനായ തേന്മാവിൻ കൊമ്പത്ത്, മിന്നാരം എന്നീ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുള്ളത് അദ്ദേഹമാണ്.തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രം അദ്ദേഹത്തിന് മികച്ച സിനിമാറ്റോഗ്രാഫിക്കുള്ള ദേശീയ പുരസ്കാരവും നേടി കൊടുത്തിട്ടുണ്ട്
Can’t thank you enough for making this happen..!! ???? @anavenkat @Mohanlal https://t.co/PK0fbDY4dN
— Suriya Sivakumar (@Suriya_offl) May 10, 2018