സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പ്രചാരത്തിൽ ഉള്ള ഒന്നായ വാട്ട്സാപ്പ് മോഹൻലാൽ ഉപേക്ഷിച്ചു. അതിനുള്ള കാരണവും അദ്ദേഹം തന്നെ പറയുന്നു.
“രാവിലെ എഴുന്നേല്ക്കുമ്പോള് ഞാന്‍ എന്നും പ്രാര്‍ഥിക്കും. അതിനു ശേഷം ഫോണ്‍ നോക്കുമ്പോൾ പലപ്പോഴും കാത്തിരിക്കുന്നതു മോശം വാര്‍ത്തകളും ചിത്രങ്ങളുമാകും.സന്തോഷത്തേക്കാള്‍ കൂടുതല്‍ പരിഭവങ്ങളും. കാറിലിരിക്കുമ്പോള്‍ ഞാന്‍ കാഴ്ചകള്‍ കാണുമായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരെയും എനിക്കറിയാമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് അറിയുന്നത് അതൊന്നും ഏറെക്കാലമായി കാണാറില്ലെന്ന്.
ഇപ്പോള്‍ എനിക്കു ധാരാളം സമയമുണ്ട്. രാവിലെ പത്രവായനയുടെ സുഖമുണ്ട്. നേരത്തേയും പത്രവായന ഉണ്ടായിരുന്നെങ്കിലും അതിന്റെ സുഖം തിരിച്ചുകിട്ടിയത് ഇപ്പോഴാണ്. പകല്‍ കാണുന്നു, നിലച്ചുപോയ പുസ്തകവായന തിരിച്ചുവന്നു, എനിക്കു മാത്രമായി എത്രയോ കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്.
എന്റെ ജോലിക്കിടയില്‍ മനസ്സു മടുപ്പിക്കുന്ന എത്രയോ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ട്. അതു മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. ഒരു കൊച്ചുകുട്ടിയെ കട്ടിലിലേക്കു വലിച്ചെറിയുന്ന വിഡിയോ കണ്ട് എങ്ങനെയാണു സന്തോഷത്തോടെ ജോലിചെയ്യുക?
എനിക്ക് അടുപ്പമുള്ളവരുമായി സംസാരിക്കാന്‍ വാട്സാപ് ആവശ്യമില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കു മെയില്‍ ഉപയോഗിക്കാം. അതിലും ആവശ്യമെങ്കില്‍ വേറെയും സംവിധാനങ്ങള്‍ ആലോചിക്കാം. എന്നില്‍ നിന്നു വലിയ ഭാരം ഇറങ്ങിപ്പോയതുപോലെ തോന്നുന്നു. ഇതാരും പറഞ്ഞിട്ടു ചെയ്തതല്ല, ആരും ചെയ്യണമെന്നു പറയുന്നുമില്ല.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…