ഒരൊറ്റ ടീസർ കൊണ്ട് തന്നെ മലയാളികളെ ഞെട്ടിച്ച കൈരളി TMTയുടെ ലാലേട്ടൻ അഭിനയിച്ച നെഞ്ചിനകത്ത് എന്ന പരസ്യം പുറത്തിറങ്ങി. ക്വീൻ എന്ന ചിത്രത്തിലൂടെ വിജയക്കൊടി പാറിച്ച ഡിജോ ജോസ് ആന്റണിയാണ് ഈ പരസ്യത്തിന്റെ ആശയവും സംവിധാനവും. അഭ്യാസം പഠിപ്പിച്ച ഗുരുമുഖത്ത്, ഗോദയിലെ പയറ്റുകളിലേക്ക് ഒരു കൊച്ചുകുഞ്ഞിന്റെ അതേ കൗതുകത്തോടെ ഓർമ്മകൾ പൊടി തട്ടിയെത്തുന്ന ലാലേട്ടൻ അന്നത്തെ മെയ്‌വഴക്കവും അടവുകളും ഇന്നും മറന്നിട്ടില്ല എന്ന് തെളിയിക്കുന്ന വിധം എതിരാളിയെ നിലം പരിശാക്കുന്ന കാഴ്‌ചയാണ് പരസ്യത്തിൽ കാണുന്നത്. ആ ഒരു കരുത്ത് തന്നെയാണ് പരസ്യത്തിന്റെ കാതലായും കൈക്കൊണ്ടിരിക്കുന്നത്.
പ്രകാശ് വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. ജേക്സ് ബിജോയ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ശ്രീജിത്ത് സാരംഗാണ് എഡിറ്റിംഗ്. ഓർമകളിലേക്ക് കൊണ്ട് പോകുന്ന സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് സൂരജ് ജോസാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…