“സ്വന്തം കലയുടെയും കഴിവുകളുടെയും പൂർണ്ണതയാണ് ഓരോ കലാകാരനും തേടുന്നത്. ഞാൻ എന്നിലെ നടനത്തിന്റെ പൂർണ്ണത തേടുന്നു, അതേസമയം ഒരിക്കലും ആ പൂർണ്ണതയിൽ എത്തിച്ചേരാൻ സാധിക്കുകയില്ല എന്ന് വേദനയോടെ തിരിച്ചറിയുകയും ചെയ്യുന്നു, കാരണം ഏതു കാരൃത്തിലും പൂർണ്ണത എന്നത് ഒരു സങ്കൽപവും സ്വപ്നവും മാത്രമാണ്. അതിലേക്ക് സഞ്ചരിക്കുക മാത്രമേ സാധ്യമാകൂ..”ലാലേട്ടന്റെ പ്രസിദ്ധമായ വാക്കുകളാണിവ. ആരാണ് മോഹൻലാൽ? ഈ ഒരു ചോദ്യം തന്നെ മലയാളിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും, കാരണം മലയാളിക്ക് ലാൽ വെറുമൊരു നടനല്ല, ഒരു വികാരം തന്നെയാണ്. ലാലിനെ അറിയാത്ത, ആരാധിക്കാത്ത ഒരു മലയാളിയെ പോലും കാണാൻ കഴിയില്ല എന്നതാണ് സത്യം. അസാമാന്യമായ അഭിനയപാടവവും അമ്പരപ്പിക്കുന്ന ഭാവതീവ്രതയു൦ കൊണ്ട് അഭിനയലോകത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച മലയാളത്തിന്റ അഭിമാനമാണ് മോഹൻലാൽ. അതുകൊണ്ടുതന്നെയാണ് ഏതൊരു മലയാളിയു൦ ലോകത്തിനു മുന്നിൽ നെഞ്ചുവിരിച്ച് പറയാൻ ആഗ്രഹിക്കുന്നത് ഞാൻ മോഹൻലാലിന്റെ നാട്ടുകാരനാണെന്ന്. ഇതുപോലെ ആൺ പെൺ വ്യത്യാസമില്ലാതെ നെഞ്ചിനകത്ത് മോഹൻലാൽ എന്ന പ്രഭാവത്തെ പുണർന്നവരാണ് മലയാളികളേറെയും. അതുതന്നെയാണ് ലാലേട്ടൻ എന്ന വ്യക്തിക്കും അദ്ദഹത്തിന്റെ പേരിലിറങ്ങുന്ന സിനിമക്കമുള്ള പ്രാധാന്യം. ഓരോ രംഗവും സ്‌ക്രീനിൽ കാണിക്കുമ്പോഴും ലാലേട്ടൻ ആരാധകരുടെ മനസിലും ഹൃദയത്തിലും അതിന് രോമാഞ്ചമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ഇതിൽ എടുത്തുപറയേണ്ടത് ചിത്രത്തിലെ മീനുക്കുട്ടിയുടെ എൻട്രി ആണ്.
മോഹൻലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെയും ഭർത്താവ് സേതുമാധവന്റെയും കഥ പറയുന്ന ചിത്രമാണ് സാജിദ് യാഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’. സിനിമയുടെ ഓൺലൈൻ പ്രൊമോഷനിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന ഇദ്ദേഹം അഭിനയത്തിലൂടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും നിന്ന ലോകത്തുനിന്ന് ഇടി എന്ന ജയസൂര്യ ചിത്രത്തിലൂടെയാണ് സംവിധായക കുപ്പായം അണിയുന്നത്. അതിൽനിന്നും മോഹൻലാൽ എന്ന ചിത്രത്തിലേക്കുള്ള കാൽവെപ്പ് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. എക്സ്പീരിയൻസീഡ് ആയുള്ള ഒരു സംവിധായകന്റെ ലെവലിലേക്ക് അദ്ദേഹം ഈ സിനിമയിലൂടെ ഉയർന്നു എന്ന് തന്നെപറയാം. ലാലേട്ടൻ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുമ്പോൾ ജനിച്ച ഒരു പെണ്കുട്ടി. പേര് മീനുക്കുട്ടി. അവൾ വളരെ വിചിത്രമായ രീതിയിൽ ഭ്രാന്തമായി ലാലേട്ടനെ ഇഷ്ടപ്പെടുന്നു.ന്നു.അദ്ദേഹത്തെ പറ്റി ആരെന്തുപറഞ്ഞാലും അന്ധമായി വിശ്വസിക്കുന്ന മീനുവും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും അതിനുള്ള കാരണം എന്താണെന്നുമൊക്കെയാണ് ഈ സിനിമ പറയുന്നത്. സേതുമാധവൻ എന്നാണ് മീനുക്കുട്ടിയുടെ ഭർത്താവിന്റെ പേര്. മീനുക്കുട്ടി, സേതുമാധവൻ, അവരുടെ വീട്ടുകാർ, അവർ താമസിക്കുന്ന കോളനിയിലെ ആളുകൾ എല്ലാവരുടേയും ജീവിതത്തിലൂടെ പറഞ്ഞുപോകുന്ന കഥയാണിത്. നായകനും നായികയ്ക്കും തുല്യപ്രാധാന്യമുള്ള സിനിമയായ ഇത് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ ഒരു സൂപ്പർസ്റ്റാർ അത് അവരുടെ ജീവിതത്തിൽ എത്രത്തോളം പങ്കുചേരുന്നു എന്നതാണ് സിനിമ പറഞ്ഞുപോകുന്നത്.
മീനുക്കുട്ടിയായി മഞ്ജുവാര്യരും സേതുമാധവനായി ഇന്ദ്രജിത്ത് സുകുമാരനും വേഷമിടുന്നു.അത്രത്തോളം എക്സിൻട്രിസിറ്റി ആവശ്യമുള്ള കാരക്ടറാണ് മീനുക്കുട്ടി. പല പല ഇമോഷനുകളിലൂടെ കടന്നുപോകുന്ന കഥാപാത്രം. ആ കഥാപാത്രത്തിലേക്ക് വളരെ തന്മയത്വത്തോടെ ആഴ്ന്നിറങ്ങാൻ മഞ്ജു വാര്യറിന് കഴിഞ്ഞു എന്നതാണ് സിനിമയുടെ വിജയം. ഫുൾ എനർജിയോടുകൂടിയുള്ള പഴയ മഞ്ജുവാര്യരെ നമുക്ക് സിനിമയിൽ ഉടനീളം കാണാം. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് നായികയുടെ എൻട്രി.അത് ശരിയ്ക്കും പ്രേക്ഷകരെ ആവേശ ഭരിതരാക്കും. മലയാളത്തിലെ പുതിയ നായകനിരയിൽ ഏറ്റവും നന്നായി കോമഡി കൈകാര്യം ചെയ്യുന്ന ആളാണ് ഇന്ദ്രജിത്ത്. അമർ അക്ബർ അന്തോണിയിൽ ഉൾപ്പെടെ അദ്ദഹം ചെയ്ത എല്ലാ കോമഡി കാരക്ടറുകളും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇന്ദ്രേട്ടന്റെ ഏറെ രസമുള്ള, വ്യത്യസ്തമായ പെർഫോമൻസണ് ഈ സിനിമയിൽ. അദ്ദേഹത്തിന്റെ കഥാപാത്രം സേതുമാധവന്റെ പോയിന്റ് ഓഫ് വ്യൂവിലാണ് സിനിമ മൊത്തം പറയുന്നത്. ഏറെ രസമുള്ള കാരക്ടറാണ് സേതുമാധവൻ. ഇന്ദ്രജിത്തിന്റെ കഥാപാത്രത്തോട് പ്രേക്ഷകർക്ക് ഏറെ അടുപ്പവും സ്നേഹവും തോന്നും. കഥയുടെ ഒരു സുപ്രധാന ഘട്ടത്തിൽ ഒരു വ്യത്യസ്ത ലൂക്കോടുകൂടി എത്തുന്ന സൗബിനും പ്രേക്ഷകരെ രസിപ്പിക്കും. അജു വർഗീസും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരോടൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, കെ പി എസ് സി ലളിത, സലിം കുമാർ, ഹരീഷ് കണാരൻ, ബിജു കുട്ടൻ, മണിയൻപിള്ള രാജു എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു.
വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ പ്രണയവും, സൗഹൃദവും, കുടുംബത്തിന്റെ ഭദ്രതയും കെട്ടുറപ്പുമെല്ലാം ചർച്ച ചെയ്യുന്നുണ്ട്. ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ് ക്ലൈമാക്സിൽ നായകനും നായികക്കുമുണ്ടാകുന്ന തിരിച്ചറിവും അതിലേക്ക് നയിക്കുന്ന കാരണങ്ങളും. മാനസികവും യാന്ത്രികവുമായ യാതൊരു പിരിമുറുക്കങ്ങളുമില്ലാതെ പ്രേക്ഷകർക്ക് ഈ മുഹൂർത്തങ്ങളിലൂടെ കടന്നുപോകാനാകും. ഇരുട്ടിൽ പുതഞ്ഞുപോകുന്ന പല ജീവിതങ്ങൾക്കും മകനും, കാമുകനും, സുഹൃത്തുമൊക്കെയായി ലാലേട്ടൻ മാറുന്നു എന്ന യാഥാർഥ്യവുമായി നല്ലൊരു വിഷ്വൽ ട്രീറ്റ് സമ്മാനിച്ച് മോഹൻലാൽ എന്ന സിനിമ പ്രേക്ഷകർക്ക് പുതിയ ഒരു ഉന്മേഷം നൽകുന്നു .
സംവിധായകന്റെ കഥയ്ക്ക് സുനീഷ് വാരനാടാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്റ്റേജ് ആർട്ടിസ്റ്റ്,ബഡായി ബംഗ്ലാവിന്റെ റൈറ്റർ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ പേരെടുത്ത സുനീഷിന്റെ അത്തരം അനുഭവങ്ങൾ സിനിമയ്ക്കു മൊത്തത്തിൽ വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. ലാലേട്ടന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ പുലിമുരുകൻ വരെയുള്ള യാത്രയാണ് ഈ സിനിമ. അതിന്റെയൊക്കെ വിവരങ്ങൾ വളരെ വിശദമായും രസകരമായും അദ്ദേഹം തിരക്കഥയിൽ ചേർത്തിട്ടുണ്ട്. സിനിമയോടൊപ്പം ഇഴചേർന്ന് പോകുന്ന പാട്ടുകളാണ് എടുത്തുപറയേണ്ടത്. ടോണി ജോസഫാണ് പാട്ടുകൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. മനു രഞ്ജിത്തിന്റേതാണ് വരികൾ. മൈൻഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽകുമാറാണ് ഈ കുടുംബചിത്രം നിർമിച്ചിരിക്കുന്നത്. കോമഡി എന്റർടെയ്നർ എന്നതിനപ്പുറം വൈകാരിക ഉള്ളടക്കം കൂടിയുള്ള സിനിമയാണിത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുറച്ചു നൊമ്പരപ്പെടുത്തിയും പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്ന ഹൃദയസ്പർശിയായ ഒരനുഭവവം തന്നെയാണ് മോഹൻലാൽ എന്ന സിനിമ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…