Monday, September 10

ചങ്കും ചങ്കിടിപ്പുമായി ‘മോഹൻലാൽ’ എത്തി | റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +

“സ്വന്തം കലയുടെയും കഴിവുകളുടെയും പൂർണ്ണതയാണ് ഓരോ കലാകാരനും തേടുന്നത്. ഞാൻ എന്നിലെ നടനത്തിന്റെ പൂർണ്ണത തേടുന്നു, അതേസമയം ഒരിക്കലും ആ പൂർണ്ണതയിൽ എത്തിച്ചേരാൻ സാധിക്കുകയില്ല എന്ന് വേദനയോടെ തിരിച്ചറിയുകയും ചെയ്യുന്നു, കാരണം ഏതു കാരൃത്തിലും പൂർണ്ണത എന്നത് ഒരു സങ്കൽപവും സ്വപ്നവും മാത്രമാണ്. അതിലേക്ക് സഞ്ചരിക്കുക മാത്രമേ സാധ്യമാകൂ..”ലാലേട്ടന്റെ പ്രസിദ്ധമായ വാക്കുകളാണിവ. ആരാണ് മോഹൻലാൽ? ഈ ഒരു ചോദ്യം തന്നെ മലയാളിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും, കാരണം മലയാളിക്ക് ലാൽ വെറുമൊരു നടനല്ല, ഒരു വികാരം തന്നെയാണ്. ലാലിനെ അറിയാത്ത, ആരാധിക്കാത്ത ഒരു മലയാളിയെ പോലും കാണാൻ കഴിയില്ല എന്നതാണ് സത്യം. അസാമാന്യമായ അഭിനയപാടവവും അമ്പരപ്പിക്കുന്ന ഭാവതീവ്രതയു൦ കൊണ്ട് അഭിനയലോകത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച മലയാളത്തിന്റ അഭിമാനമാണ് മോഹൻലാൽ. അതുകൊണ്ടുതന്നെയാണ് ഏതൊരു മലയാളിയു൦ ലോകത്തിനു മുന്നിൽ നെഞ്ചുവിരിച്ച് പറയാൻ ആഗ്രഹിക്കുന്നത് ഞാൻ മോഹൻലാലിന്റെ നാട്ടുകാരനാണെന്ന്. ഇതുപോലെ ആൺ പെൺ വ്യത്യാസമില്ലാതെ നെഞ്ചിനകത്ത് മോഹൻലാൽ എന്ന പ്രഭാവത്തെ പുണർന്നവരാണ് മലയാളികളേറെയും. അതുതന്നെയാണ് ലാലേട്ടൻ എന്ന വ്യക്തിക്കും അദ്ദഹത്തിന്റെ പേരിലിറങ്ങുന്ന സിനിമക്കമുള്ള പ്രാധാന്യം. ഓരോ രംഗവും സ്‌ക്രീനിൽ കാണിക്കുമ്പോഴും ലാലേട്ടൻ ആരാധകരുടെ മനസിലും ഹൃദയത്തിലും അതിന് രോമാഞ്ചമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ഇതിൽ എടുത്തുപറയേണ്ടത് ചിത്രത്തിലെ മീനുക്കുട്ടിയുടെ എൻട്രി ആണ്.

Mohanlal Review

Mohanlal Review

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ മീ​നു​ക്കു​ട്ടി​യു​ടെ​യും ഭ​ർ​ത്താ​വ് സേ​തു​മാ​ധ​വ​ന്‍റെ​യും ക​ഥ​ പ​റ​യു​ന്ന ചി​ത്ര​മാ​ണ് സാ​ജി​ദ് യാ​ഹി​യ സം​വി​ധാ​നം ചെ​യ്ത ‘മോ​ഹ​ൻ​ലാ​ൽ’. സിനിമയുടെ ഓൺലൈൻ പ്രൊമോഷനിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന ഇദ്ദേഹം അഭിനയത്തിലൂടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും നിന്ന ലോകത്തുനിന്ന് ഇടി എന്ന ജയസൂര്യ ചിത്രത്തിലൂടെയാണ് സംവിധായക കുപ്പായം അണിയുന്നത്. അതിൽനിന്നും മോഹൻലാൽ എന്ന ചിത്രത്തിലേക്കുള്ള കാൽവെപ്പ് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. എക്സ്പീരിയൻസീഡ് ആയുള്ള ഒരു സംവിധായകന്റെ ലെവലിലേക്ക് അദ്ദേഹം ഈ സിനിമയിലൂടെ ഉയർന്നു എന്ന് തന്നെപറയാം. ലാ​ലേ​ട്ട​ൻ ‘മ​ഞ്ഞി​ൽ വി​രി​ഞ്ഞ​ പൂ​ക്ക​ൾ’ എ​ന്ന സി​നി​മ​യി​ലൂടെ അരങ്ങേറ്റം കുറിക്കുമ്പോൾ ജ​നി​ച്ച ഒ​രു പെ​ണ്‍​കു​ട്ടി. പേ​ര് മീ​നു​ക്കു​ട്ടി. അ​വ​ൾ വ​ള​രെ വി​ചി​ത്ര​മാ​യ രീ​തി​യി​ൽ ഭ്രാ​ന്ത​മാ​യി ലാ​ലേ​ട്ട​നെ ഇ​ഷ്ട​പ്പെ​ടു​ന്നു.ന്നു.അദ്ദേഹത്തെ പറ്റി ആരെന്തുപറഞ്ഞാലും അന്ധമായി വിശ്വസിക്കുന്ന മീനുവും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും അ​തി​നുള്ള കാ​ര​ണം എ​ന്താ​ണെ​ന്നു​മൊക്കെയാണ് ഈ ​സി​നി​മ പ​റ​യു​ന്ന​ത്. സേ​തു​മാ​ധ​വ​ൻ എ​ന്നാ​ണ് മീ​നു​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പേ​ര്. മീ​നു​ക്കു​ട്ടി, സേ​തു​മാ​ധ​വ​ൻ, അ​വ​രു​ടെ വീ​ട്ടു​കാ​ർ, അ​വ​ർ താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ലെ ആ​ളു​ക​ൾ എ​ല്ലാ​വ​രു​ടേ​യും ജീ​വി​ത​ത്തി​ലൂ​ടെ പ​റ​ഞ്ഞു​പോ​കു​ന്ന ക​ഥ​യാ​ണി​ത്. നാ​യ​ക​നും നാ​യി​ക​യ്ക്കും തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യായ ഇത് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ ഒരു സൂപ്പർസ്റ്റാർ അത് അവരുടെ ജീവിതത്തിൽ എത്രത്തോളം പങ്കുചേരുന്നു എന്നതാണ്‌ സിനിമ പറഞ്ഞുപോകുന്നത്.

Mohanlal Review

Mohanlal Review

മീ​നു​ക്കു​ട്ടി​യാ​യി മ​ഞ്ജു​വാ​ര്യ​രും സേ​തു​മാ​ധ​വ​നാ​യി ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​നും വേ​ഷ​മി​ടു​ന്നു.അ​ത്ര​ത്തോ​ളം എ​ക്സി​ൻ​ട്രി​സി​റ്റി ആ​വ​ശ്യ​മു​ള്ള കാ​ര​ക്ട​റാ​ണ് മീ​നു​ക്കു​ട്ടി. പ​ല​ പ​ല ഇ​മോ​ഷ​നു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​ഥാ​പാ​ത്രം. ആ കഥാപാത്രത്തിലേക്ക് വളരെ തന്മയത്വത്തോടെ ആഴ്ന്നിറങ്ങാൻ മഞ്ജു വാര്യറിന് കഴിഞ്ഞു എന്നതാണ് സിനിമയുടെ വിജയം. ഫുൾ എനർജിയോടുകൂടിയുള്ള പഴയ മഞ്ജുവാര്യരെ നമുക്ക് സിനിമയിൽ ഉടനീളം കാണാം. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് നായികയുടെ എൻട്രി.അത് ശരിയ്ക്കും പ്രേക്ഷകരെ ആവേശ ഭരിതരാക്കും. മ​ല​യാ​ള​ത്തി​ലെ പു​തി​യ നാ​യ​ക​നി​ര​യി​ൽ ഏ​റ്റ​വും ന​ന്നാ​യി കോ​മ​ഡി കൈ​കാ​ര്യം ചെ​യ്യു​ന്ന ആളാണ് ഇന്ദ്രജിത്ത്. അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി​യി​ൽ ഉ​ൾ​പ്പെ​ടെ അ​ദ്ദ​ഹം ചെ​യ്ത എ​ല്ലാ കോ​മ​ഡി കാ​ര​ക്ട​റു​ക​ളും ജ​ന​ങ്ങ​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ദ്രേ​ട്ട​ന്‍റെ ഏ​റെ ര​സ​മു​ള്ള, വ്യ​ത്യ​സ്ത​മാ​യ പെ​ർ​ഫോ​മ​ൻ​സണ് ഈ ​സി​നി​മ​യി​ൽ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്രം സേ​തു​മാ​ധ​വ​ന്‍റെ പോ​യി​ന്‍റ് ഓ​ഫ് വ്യൂ​വി​ലാ​ണ് സി​നി​മ മൊ​ത്തം പ​റ​യു​ന്ന​ത്. ഏ​റെ ര​സ​മു​ള്ള കാ​ര​ക്ട​റാ​ണ് സേ​തു​മാ​ധ​വ​ൻ. ഇന്ദ്രജിത്തിന്റെ കഥാപാത്രത്തോട് പ്രേക്ഷകർക്ക് ഏറെ അടുപ്പവും സ്നേഹവും തോന്നും. കഥയുടെ ഒരു സുപ്രധാന ഘട്ടത്തിൽ ഒരു വ്യത്യസ്ത ലൂക്കോടുകൂടി എത്തുന്ന സൗബിനും പ്രേക്ഷകരെ രസിപ്പിക്കും. അജു വർഗീസും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരോടൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, കെ പി എസ്‌ സി ലളിത, സലിം കുമാർ, ഹരീഷ് കണാരൻ, ബിജു കുട്ടൻ, മണിയൻപിള്ള രാജു എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു.

Mohanlal Review

Mohanlal Review

വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ പ്രണയവും, സൗഹൃദവും, കുടുംബത്തിന്റെ ഭദ്രതയും കെട്ടുറപ്പുമെല്ലാം ചർച്ച ചെയ്യുന്നുണ്ട്. ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ് ക്ലൈമാക്സിൽ നായകനും നായികക്കുമുണ്ടാകുന്ന തിരിച്ചറിവും അതിലേക്ക് നയിക്കുന്ന കാരണങ്ങളും. മാനസികവും യാന്ത്രികവുമായ യാതൊരു പിരിമുറുക്കങ്ങളുമില്ലാതെ പ്രേക്ഷകർക്ക് ഈ മുഹൂർത്തങ്ങളിലൂടെ കടന്നുപോകാനാകും. ഇരുട്ടിൽ പുതഞ്ഞുപോകുന്ന പല ജീവിതങ്ങൾക്കും മകനും, കാമുകനും, സുഹൃത്തുമൊക്കെയായി ലാലേട്ടൻ മാറുന്നു എന്ന യാഥാർഥ്യവുമായി നല്ലൊരു വിഷ്വൽ ട്രീറ്റ് സമ്മാനിച്ച് മോഹൻലാൽ എന്ന സിനിമ പ്രേക്ഷകർക്ക് പുതിയ ഒരു ഉന്മേഷം നൽകുന്നു .
സം​വി​ധാ​യ​ക​ന്‍റെ ക​ഥ​യ്ക്ക് സു​നീ​ഷ് വാ​ര​നാ​ടാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യിരിക്കുന്നത്. സ്റ്റേ​ജ് ആ​ർ​ട്ടിസ്റ്റ്,ബ​ഡാ​യി ബം​ഗ്ലാ​വി​ന്‍റെ​ റൈ​റ്റ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എന്നീ നിലകളിൽ പേരെടുത്ത സുനീഷിന്റെ അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ സി​നി​മ​യ്ക്കു മൊ​ത്ത​ത്തി​ൽ വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്തി​ട്ടു​ണ്ട്. ലാ​ലേ​ട്ട​ന്‍റെ മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ മു​ത​ൽ പു​ലി​മു​രു​ക​ൻ വ​രെ​യു​ള്ള യാ​ത്ര​യാ​ണ് ഈ ​സി​നി​മ. അ​തി​ന്‍റെ​യൊ​ക്കെ വി​വ​ര​ങ്ങ​ൾ വ​ള​രെ വി​ശ​ദ​മാ​യും ര​സ​ക​ര​മാ​യും അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. സിനിമയോടൊപ്പം ഇഴചേർന്ന് പോകുന്ന പാട്ടുകളാണ് എടുത്തുപറയേണ്ടത്. ടോണി ജോസഫാണ് പാട്ടുകൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. മനു രഞ്ജിത്തിന്റേതാണ് വരികൾ. മൈൻഡ് സെറ്റ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ​കു​മാറാണ് ഈ കുടുംബചിത്രം നിർമിച്ചിരിക്കുന്നത്. കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ എ​ന്ന​തി​ന​പ്പു​റം വൈ​കാ​രി​ക ഉ​ള്ള​ട​ക്കം കൂ​ടി​യു​ള്ള സി​നി​മ​യാ​ണി​ത്.​ ചി​രി​പ്പി​ച്ചും ചി​ന്തി​പ്പി​ച്ചും കു​റ​ച്ചു നൊ​മ്പ​ര​പ്പെ​ടു​ത്തി​യും പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​ര​നു​ഭ​വവം തന്നെയാണ് മോ​ഹ​ൻ​ലാ​ൽ എ​ന്ന സി​നി​മ.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: