സിദ്ദിഖ്-ലാൽ എന്നിവരുടെ സംവിധാനകൂട്ടുകെട്ടിൽ പിറന്ന വളരെ മനോഹരമായ ഒരു കോമഡി ചിത്രമാണ് റാംജിറാവു സ്പീക്കിംഗ്.സായികുമാർ,മുകേഷ്, ഇന്നസെന്റ് ,രേഖ വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവർ പ്രധാന വേഷത്തിലെത്തിയ സിനിമയിൽ ആദ്യം നായകനായി പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയാണെന്ന് സംവിധായകന്‍ ലാല്‍. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായിരുന്ന സംവിധായകന്‍ ഫാസിലിന്റെ നിര്‍ദേശമാണ് പുതിയ താരങ്ങളില്‍ എത്തിച്ചതെന്നും ലാല്‍. മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നീ താരങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ആദ്യ ആലോചനയെന്നും ലാല്‍ വ്യക്തമാക്കി.
മോഹന്‍ലാല്‍ നല്ലൊരു നടനാണ്, സിനിമ വളരെ ഗംഭീരമാകും. എന്നാൽ ഫാസില്‍ സാര്‍ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്. അപകട സാധ്യത ഞങ്ങളുടേതല്ല നിങ്ങള്‍ പുതിയ ആളുകളെ കൊണ്ടുവാ എന്നദ്ദേഹം പറഞ്ഞു. മുകേഷിന്റെ കാര്യത്തില്‍ ഫാസില്‍ സാര്‍ എതിരൊന്നും പറഞ്ഞില്ല. പക്ഷേ എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വച്ച് സിനിമ ചെയ്യുന്നതിനോടു യോജിച്ചില്ല. ആദ്യത്തെ സിനിമയാണ്, മുകേഷിനൊക്കെ എന്തു മാര്‍ക്ക്റ്റ്, അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വലിയ വഴക്കിൽ കലാശിച്ചു . എന്നാൽ ഞങ്ങളുടെ മനസ്സില്‍ മുകേഷായിരുന്നു എന്നും. ഞങ്ങള്‍ ഒരു പാട് കൊതിച്ചിട്ടുള്ളൊരു ഒരു നടനാണ് മുകേഷ്.
മുകേഷ് പറഞ്ഞത് തങ്ങളുള്‍പ്പെടെ രണ്ടാം നിര നടന്‍മാര്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കിയ ചിത്രമായിരുന്നു ഒരു റാംജിറാവ് സ്പീക്കിംഗ് . സിദ്ധിഖ് ലാല്‍ കൂട്ടുകട്ടിന്റെ ആദ്യ ചിത്രമായെത്തിയ റാം ജിറാവ് സ്പീക്കിംഗ് വലിയ വിജയമായിരുന്നു. ഫാസിലിനൊപ്പം ഔസേപ്പച്ചനും നിര്‍മ്മാണ പങ്കാളിയായിരുന്നു. സായ്കുമാര്‍, മുകേഷ്, ഇന്നസെന്റ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് സിനിമ. മാന്നാര്‍ മത്തായി സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് ടു എന്നിങ്ങനെ തുടര്‍ഭാഗങ്ങളും ഈ സിനിമക്കുണ്ടായി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…