രജനീകാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവിട്ടു.
കാമിയോ റോളിലായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിലെത്തുകയെന്നാണ് വിവരം. മോഹന്‍ലാലും രജനീകാന്തും ഒന്നിക്കുന്ന ആദ്യചിത്രമാണിത്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്.
മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും നെല്‍സനാണ്. തമന്നയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധിന്റേതാണ് സംഗീതം. ഈ വര്‍ഷം ഏപ്രില്‍ പതിനാലിന് ചിത്രം തീയറ്ററുകളില്‍ എത്തും.