ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഏതൊരു മലയാളിയുടെയും ആഗ്രഹമാണ്. അത്തരത്തിൽ ചെറുപ്പം മുതലുള്ള ഒരു ആഗ്രഹം പൂർത്തീകരിച്ച വ്യക്തിയാണ് കൊച്ചിക്കാരിയായ ഗാഥ. സിദ്ധിഖ് സംവിധാനം നിർവഹിച്ച ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെയാണ് ഗാഥ ആ ആഗ്രഹം സഫലീകരിച്ചത്. ബീച്ച് തീമിൽ ഒരുക്കിയ ഷൂട്ടിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഫാഷൻ ഡിസൈനർ ആൻ ആന്‍സിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്.
ചെറായി ബീച്ചിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ജിസ്മി വർക്കിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്. വികാസ് വികെഎസ് മേക്കപ്പും സുധി ഹെയർസ്റ്റൈലും ചെയ്തിരിക്കുന്നു. ഡിസൈൻഡ്സ് ഫൊട്ടോഗ്രഫിയും അജിനാസ് വിഡിയോഗ്രഫിയുമാണ് ഷൂട്ട് ചെയ്തത്. സോളമൻ ഹെൻറി സ്റ്റീഫൻ ഡയറക്ട് ചെയ്ത ഫൊട്ടോഷൂട്ടിന്റെ പ്രൊഡക്ഷൻ മിഥുൻ കെ മിത്രനാണ് നിർവഹിച്ചിരിക്കുന്നത്.