സിനിമയ്ക്ക് വേണ്ടി നടത്തുന്ന മേക്ക്ഓവറിൽ കൂടിയും ആരെയും ഞെട്ടിക്കുന്ന സംഘട്ടന രംഗങ്ങളിൽ കൂടിയും ആരാധകരെ ഇടയ്ക്ക് ഇടയ്ക്ക് ഞെട്ടിക്കാറുള്ള താരമാണ് മോഹൻലാൽ.ഒടിയന് വേണ്ടി ഭാരം കുറച്ച് ഞെട്ടിച്ച താരത്തിന്റെ ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ട്രംപൊളില്‍ നിന്ന് തലക്കുത്തി ചാടുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്.
പുലിമുരുകനിലും ഒടിയനിലുമെല്ലാം പ്രായത്തെ തോല്‍പ്പിക്കുന്ന അഭ്യാസമുറകൾ ചെയ്ത അദ്ദേഹത്തിന്റെ പുതിയ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.അടുത്ത വർഷം 60 വയസ്സാകുവാൻ പോകുന്ന താരമാണ് മോഹൻലാൽ.ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ, കെ വി ആനന്ദ് – സൂര്യ ചിത്രം എന്നിവയാണ് മോഹൻലാലിൻറെ അടുത്ത റിലീസുകൾ.