സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അപർണ ദാസ്. പിന്നീട് വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരത്തിലൂടെ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ അപർണ ഒരു സന്തോഷവാർത്ത ഇപ്പോൾ പങ്ക് വെച്ചിരിക്കുകയാണ്. വിജയ് നായകനാകുന്ന പുതിയ ചിത്രത്തിൽ താനും അഭിനയിക്കുന്നുണ്ട് എന്ന സന്തോഷമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. നെൽസനാണ് സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെയാണ് നായിക. അവസാനം പുറത്തിറങ്ങിയ വിജയ് ചിത്രമായ മാസ്റ്ററിൽ മലയാളിയായ മാളവിക മോഹനനാണ് നായികയായി അഭിനയിച്ചത്.
View this post on Instagram
നെന്മാറ സ്വദേശിയായ അപർണ ദാസ് കുടുംബമായി മസ്ക്കറ്റിലാണ്. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലാണ് അപർണ വർക്ക് ചെയ്യുന്നത്. അച്ഛനും അമ്മയും അനിയനും ചേർന്നതാണ് അപർണയുടെ കുടുംബം. ടിക് ടോക് വീഡിയോകളിലൂടെയാണ് അപർണ ശ്രദ്ധ പിടിച്ചു പറ്റിയതും അഭിനയ രംഗത്തേക്ക് കടന്ന് വന്നതും.