മൊണാൽ ഗജ്ജർ എന്ന താരം മലയാളികൾക്ക് സുപരിചിതയായത് 2012 ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ്. മലയാളത്തിൽ മാത്രമല്ല താരം തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരുന്നു. എന്നാൽ അടുത്ത കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിന്ന് അപ്രത്യക്ഷമായ മൊണാൽ ഗുജറാത്തി സിനിമയിലേക്ക് തന്റെ ശ്രദ്ധ കേന്ത്രീകരിച്ചിരിക്കുകയാണ്. ഇപ്പോൾ അതിന്റെ കാരണം തുറന്ന് പറയുകയാണ് താരം.
എന്തിനാണ് തെന്നിന്ത്യൻ സിനിമകളിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, ഒരു മലയാള നടനുമായി താൻ പ്രണയത്തിൽ ആയിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ കാര്യങ്ങൾ നന്നായി മുന്നോട്ട് പോകാതെയായി. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ തുടങ്ങി. അങ്ങനെ ആ ബന്ധം അധികം മുന്നോട്ട് പോകാതെ പരാജയപെട്ടു. ആ കാരണത്താൽ ആണ് തെന്നിന്ത്യൻ സിനിമകളിൽ നിന്ന് താൻ വിട്ട് നിൽക്കുന്നതെന്നാണ് താരം പറഞ്ഞത്.