തന്റെ ജീവിതം കൊണ്ട് തന്നെ ഏവരെയും അമ്പരപ്പിച്ച വ്യക്തിയാണ് ജാസ്മിൻ മൂസ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ജാസ്മിൻ എം മൂസ എന്ന വ്യക്തിത്വത്തെ പ്രേക്ഷകർ അടുത്തറിഞ്ഞത്. ഷോയിലെ ഏറ്റവും കരുത്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിന് വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ സാധിച്ചു. താനൊരു ലെസ്ബിയനാണെന്ന് തുറന്നു പറഞ്ഞ ജാസ്മിൻ തന്റെ ഗേൾഫ്രണ്ടായ മോണിക്കയേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു.
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ജാസ്മിൻ ഈ ഷോയിൽ നിന്നും ക്വിറ്റ് ചെയ്തത്. റിയാസ് എന്ന മത്സരാർഥിയെ റോബിൻ രാധാകൃഷ്ണൻ ദേഹോപദ്രവം ചെയ്തു എന്ന പേരിലുള്ള പ്രശ്നത്തിന് പിന്നാലലെയാണ് ജാസ്മിനും ക്വിറ്റ് ചെയ്തതും പിന്നാലെ റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയതും. മാനസികമായി പിടിച്ച് നിൽക്കാൻ പറ്റില്ല പുറത്ത് പോകണം എന്ന് ജാസ്മിൻ തന്നെ ആവശ്യപ്പെട്ടിട്ടാണ് ബിഗ് ബോസ് അവർക്ക് അതിനുള്ള അനുമതി നൽകിയത്.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം, താനും മോണിക്കയും വേർപിരിഞ്ഞു എന്ന കാര്യം ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ജാസ്മിൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴിതാ മോണിക്കയും ഇക്കാര്യത്തിൽ തന്റെ ഭാഗം വെളിപ്പെടുത്തിയിരിക്കുകയാണ്. ജാസ്മിൻ ബിഗ് ബോസ്സിൽ പോയതോട് കൂടി താൻ ഒറ്റപ്പെട്ടു പോയിയെന്നും ഇമോഷണലായി ആരെങ്കിലും കൂടെ വേണമെന്നും ആഗ്രഹിച്ചിരുന്നെന്നും ഇരുവരും ഒന്നിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ മോണിക്ക വ്യക്തമാക്കിയിരിക്കുകയാണ്.
View this post on Instagram
ഈ കാലയളവിൽ തന്നെ മറ്റൊരു പെൺകുട്ടിയുമായി ഇമോഷണലായി അടുപ്പത്തിലായതായും മോണിക്ക വെളിപ്പെടുത്തുന്നുണ്ട്. നിമിഷയെ ഇതിലേക്ക് വലിച്ചിഴക്കരുത്.. നിമിഷ തനിക്കൊരു സഹോദരിയെ പോലെയാണെന്നാണ് വീഡിയോയിൽ ജാസ്മിൻ പറയുന്നത്. നിമിഷ തനിക്കും നല്ലൊരു സുഹൃത്താണെന്ന് മോണിക്കയും വ്യക്തമാക്കുന്നു.