തിയറ്ററുകൾ കീഴടക്കി ജയറാം നായകനായി എത്തിയ അബ്രഹാം ഓസ് ലെർ. ആദ്യദിവസം തന്നെ 150ൽ അധികം എക്സ്ട്രാ ഷോകളാണ് ഓസ് ലെറിനു വേണ്ടി കൂട്ടി ചേർത്തത്. ജയറാമിനൊപ്പം അപ്രതീക്ഷിതമായി മമ്മൂട്ടി കൂടി സിനിമയിലേക്ക് എത്തിയപ്പോൾ പ്രേക്ഷകർക്ക് അത് ഇരട്ടി മധുരമായി. അത് അവർ ആഘോഷമാക്കുകയും ചെയ്തു. അഞ്ചാം പാതിര എന്ന സിനിമയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
പ്രമോഷൻ അഭിമുഖത്തിനിടെ മമ്മൂട്ടി ചിത്രത്തിലുണ്ടോ എന്ന ചോദ്യത്തിന് മമ്മുട്ടിയുടെ എൻട്രിയിൽ തിയറ്റർ വെടിക്കും എന്നായിരുന്നു ജയറാം നൽകിയ മറുപടി. ഇത് വ്യക്തമാക്കുന്നതായി ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് എൻട്രി. മമ്മൂട്ടിയുടെ എൻട്രിയിൽ തിയറ്ററുകൾ പൂരപ്പറമ്പായി എന്നായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മമ്മൂട്ടി ചിത്രത്തിലുണ്ടെന്ന വ്യക്തമായ സൂചന അണിയറപ്രവർത്തകർ നൽകി.
ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.