ലോകത്തിലെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് താരം ഋത്വിക് റോഷനും. ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ ഏഴ് പുരുഷന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് താരം. ദി ടീല്‍മാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടികയിലെ സുന്ദരന്മാരെ അറിയാം.
കിം ടേ യൂങ് എന്ന പേരിനേക്കാള്‍ ബിടിഎസ് താരം വി എന്ന പേരിലായിരിക്കും ഈ താരം അറിയപ്പെടുന്നത്. ബിടിഎസ് എന്ന കൊറിയന്‍ പോപ്പ് ബാന്‍ഡിലൂടെ ലോകം മുഴുവന്‍ ആരാധകരുള്ള ഇരുപത്തിയഞ്ചുകാരനാണ് കിം. സൗത്ത് കൊറിയന്‍ ഗായകനും നടനുമൊക്കെയായ കിം ആണ് ലോകത്തിലെ ഏറ്റവും സുന്ദരന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടികയില്‍ രണ്ടാമതുള്ളത് ബോളിവുഡ് താരം ഋത്വിക് റോഷനാണ്. 47 കാരനായ ഋത്വിക് ഇതിനു മുമ്പും സുന്ദരന്മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഹോളിവുഡ് നടന് റോബര്‍ട്ട് പാറ്റിന്സണ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. ട്വിലൈറ്റ് സാഗയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പാറ്റിന്‍സണിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. ഹോളിവുഡ് നടന് ബ്രാഡ് പിറ്റ് ലോകത്തിലെ സുന്ദരന്മാരുടെ പട്ടികയില്‍ നാലാമതാണ്. 57 കാരനായ ബ്രാഡ് പിറ്റിന്സണ് തന്റെ സിനിമകളിലൂടെ മാത്രമല്ല, സൗന്ദര്യത്തിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മിഷന് ഇംപോസിബിള്‍ താരം ടോം ക്രൂസാണ് പട്ടികയിലുള്ള മറ്റൊരു ഹോളിവുഡ് നടന്. ദി ടീല്‍മാംഗോ റിപ്പോര്‍ട്ട് പ്രകാരം പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ടോം ക്രൂസ്.
ഇറാഖ് സ്വദേശിയായ ഒമര്‍ ബൊര്കാന് അല്‍ ഗാല അറിയപ്പെടുന്ന കവിയും നടനും ഫോട്ടോഗ്രാഫറുമൊക്കയാണ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുന്ദരനായ പുരുഷനായാണ് മുപ്പത്തിയൊന്നുകാരനായ ഒമര്‍ ബൊര്കാനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സുന്ദരനായ അറബ് പുരുഷനായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രിസ് ഇവാന്‍സ് ആണ് അടുത്തത്. ക്യാപ്റ്റന്‍ അമേരിക്കയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്.