ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ന്നാ താന്‍ കേസ് കൊടിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള് രചിച്ച മദനോത്സവം എത്തുന്നു. നവാഗതനായ സുധീഷ് ഗോപി സംവിധാനം ചെയ്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നാളെ വൈകുന്നേരം നാല് മണിക്ക് റീലീസ് ചെയ്യും. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ സിനിമകളിലെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്, സുധി കോപ്പ, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷെഹ്നാദ് ജലാല്‍ ആണ് ഡിഒപി. ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍ വിവേക് ഹര്ഷന്, സംഗീതം ക്രിസ്റ്റോ സേവിയര്‍, ലിറിക്സ് വൈശാഖ് സുഗുണന്, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്, പ്രൊഡക്ഷന്‍ കണ്ട്രോളര് രഞ്ജിത് കരുണാകരന്, ആര്‍ട്ട് ഡയറക്റ്റര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം മെല്‍വി.ജെ, മേക്കപ്പ് ആര്.ജി.വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം.യു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്, ഡിസൈന്‍ അറപ്പിരി വരയന്‍, പി ആര് ഒ പ്രതീഷ് ശേഖര്‍.