ബോളിവുഡ് താരം മൗനി റോയ് വിവാഹിതയാകുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ, സൂരജ് നമ്പ്യാർ ആണ് താരത്തിന്റെ വരൻ, ദുബായിൽ ബാങ്കറാണ് സൂരജ്. ഇരുവരും ദീർഘകാലമായി പ്രണയത്തിൽ ആണെന്നും വൈകാതെ ഇരുവരും വിവാഹിതരാകും എന്നുമാണ് റിപ്പോർട്ടുകൾ. ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് മൗനി റോയ് അഭിനയരംഗത്തേക്ക് എത്തിയത്, ബാലാജി പ്രൊഡക്ഷൻസിന്റെ ‘നാഗിൻ’ സീരിസിലൂടെയാണ് മൗനി ഏറെ പ്രശസ്തി നേടിയത്. ഗോൾഡ്, റോമിയോ, ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു.