ഡിയര്‍ ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രമൊരുക്കാന്‍ വിനീത് കുമാര്‍. ‘ഡി 149’ എന്ന് വര്‍ക്കിങ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നു. മാവേലിക്കരയിലെ ചെട്ടികുളങ്ങരയിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജേഷ് രാഘവനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ദിലീപിന്റെ 149-ാമത്തെ ചിത്രമാണ് ഇത്. സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മിഥുന് മുകുന്ദനാണ് സംഗീത സംവിധാനമൊരുക്കുന്നത്. ദീപു ജോസഫാണ് എഡിറ്റര്‍, റോഷന് ചിറ്റൂര്‍ പ്രൊജക്ട് ഹെഡ്. ഷിബു ചക്രവര്‍ത്തിയും വിനായക് ശശികുമാറും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്
സമീറ സനീഷാണ് വസ്ത്രാലങ്കാരം. മേക്കപ്പ് റോണക്സ് സേവ്യര്‍. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന് നിര്‍വഹിക്കും. അതേസമയം, ബാന്ദ്രയാണ് ദിലീപിന്റേതായി ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം. അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്. തെന്നിന്ത്യന്‍ താരം തമന്നയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.