ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മിസ്റ്റർ ലോക്കൽ. വേലക്കാരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ഇവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് .എം രാജേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ .സ്റ്റുഡിയോ ഗ്രീൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ്ഹോപ് തമിഴയാണ്. ദിനേശ് കൃഷ്ണൻ ബി ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. വിവേക് ഹർഷനാണ് എഡിറ്റിംഗ്. നയൻതാരയും ശിവകാർത്തികേയനും കൂടാതെ രാധിക ശരത്കുമാർ, സതീഷ്, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.