കവിത പോലെ മനോഹരമായ പൂമരത്തിലെ ഓരോ ഗാനവും പ്രേക്ഷകർക്ക് നൽകുന്ന ഒരു പ്രത്യേക ഫീലിങ്ങ് ഉണ്ട്. അതു തന്നെയാണ് പൂമരത്തിന്റെ വിജയകാരണങ്ങളിൽ ഒന്നും. ഇതിനകം ഇറങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റാവുകയും ചെയ്തു. ചിത്രം റിലീസായ അന്ന് മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ഗാനമായിരുന്നു ചിത്രേച്ചി ആലപിച്ച മൃദു മന്ദഹാസം എന്ന ഗാനം. ഇന്നലെ പുറത്തിറങ്ങിയ ഗാനം പ്രേക്ഷകമനസ്സുകളിൽ പ്രത്യേക ഇടം നേടി മുന്നേറുകയാണ്. പുതുമുഖമായിട്ടും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്ന പെൺകുട്ടി ലിപ് സിംഗിങ് കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.