ലോക്ഡൗണ്‍ കാലത്ത് ഒട്ടനവധി താരസുന്ദരിമാരാണ് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. അതിലെ ഏറ്റവും പുതിയ ഒരംഗമാണ് മൃദുല വിജയ്. സീരിയല്‍ നടന് യുവകൃഷ്ണയുമായിട്ടാണ് മൃദുലയുടെ വിവാഹം. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഭാര്യ സീരിയലിലെ രോഹിണിയെന്ന കഥാപാത്രത്തിലൂടെയാണ് മൃദുല വിജയ് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കൃഷ്ണതുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായ് തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായ് സീരിയലിലെ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് മൃദുലയിപ്പോള്‍. ഏറ്റവുമധികം ഫാന്‍സ് അസോസിയേഷനുകളുള്ള നടിമാരില്‍ ഒരാളാണ് മൃദുല. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഇരുവരുടെയും പ്രീ വെഡിങ്ങ് ഫോട്ടോഷൂട്ടാണ്. ഫോട്ടോജനിക് വെഡിങ്സാണ് മനോഹരമായ നിമിഷങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നത്.