അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ വി ആനന്ദ് – സൂര്യ കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുന്ന കാപ്പാൻ ആഗസ്റ്റ് 30ന് റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളികളുടെ പ്രിയ സൂപ്പർസ്റ്റാർ ലാലേട്ടനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതും ഈ ചിത്രത്തിനായുള്ള മലയാളികളുടെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നുണ്ട്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീയതി പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. സൂപ്പർസ്റ്റാർ രജനീകാന്ത്, സംവിധായകൻ ശങ്കർ, വൈരമുത്തു എന്നിങ്ങനെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ജൂലൈ 21നാണ് ഓഡിയോ ലോഞ്ച് ചെയ്യുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
#KaappaanAudioLaunch on 21st July2019 6pm onwards🔥. Guests of Honour 😎SuperStar @rajinikanth 🎬AceDirector @shankarshanmugh ✍️ @vairamuthu 🎼 @Jharrisjayaraj @Suriya_offl @Mohanlal @arya_offl @bomanirani @sayyeshaa @SonyMusicSouth pic.twitter.com/bMQr2QfWTU
— Lyca Productions (@LycaProductions) July 17, 2019