തിയറ്ററുകളിൽ വൻ വിജയമായി പ്രദർശനം തുടരുകയാണ് ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുഹ്സിൻ പരാരി ആയിരുന്നു. ചിത്രത്തിലെ കളർഫുൾ കോസ്റ്റ്യൂമുകൾ ആയിരുന്നു തല്ലുമാലയുടെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന്. അത്തരത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു മണവാളൻ വസീമിന്റെ വിവാഹ വേഷം. ആ വേഷം കുറച്ച് ഇന്റർനാഷണൽ സംഭവം ആണെന്ന് പറയുകയാണ് മുഹ്സിൻ പെരാരി. ഫുട്ബോൾ താരം നെയ്മർ ഒരു ഇവന്റിൽ ധരിച്ച കോസ്റ്റ്യൂമിൽ നിന്നാണ് മണവാളൻ വസീമിന്റെ കല്യാണ ഡ്രസ് ഡിസൈൻ ചെയ്തത് എന്നാണ് മുഹ്സിൻ പറഞ്ഞത്.
തല്ലുമാലയുടെ കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് മഷർ ഹംസയാണ്. മഷറും താനും തമ്മിലുള്ള കഴിഞ്ഞ ആറു വർഷത്തെ ചാറ്റ് നോക്കിയാൽ ഫുൾ തല്ലുമാലയുടെ കോസ്റ്റ്യൂം റഫറൻസ് ആണെന്നും തങ്ങൾ തമ്മിൽ അതാണ് പരസ്പരം പങ്കുവെച്ചിരിക്കുന്നതെന്നും മുഹ്സിൻ പറഞ്ഞു. തങ്ങളുടെ പ്രധാനപ്പെട്ട റഫറൻസ് നെയ്മർ ജൂനിയർ ആയിരുന്നെന്നും നെയ്മർ ഒരു ഇവന്റിൽ ധരിച്ച കോസ്റ്റ്യൂം ആണ് സിനിമയിലെ ഒരു പ്രധാനപ്പെട്ട രംഗത്ത് ഉപയോഗിച്ചിരിക്കുന്നതെന്നും മുഹ്സിൻ പറഞ്ഞു.
കെ എൽ പത്ത് കഴിഞ്ഞ് താൻ ചെയ്യാനിരുന്ന സിനിമയാണ് തല്ലുമാലയെന്നും മുഹ്സിൻ വ്യക്തമാക്കി. തല്ലുമാലയുടെ തിരക്കഥ തൃപ്തിയാകുന്ന തലത്തിലേക്ക് എത്തിക്കാൻ കുറേ സമയമെടുത്തു. തല്ലുമാലയുടെ തിരക്കഥയിൽ പണി എടുക്കുന്ന സമയത്ത് തന്നെ തമാശയും ഭീമന്റെ വഴിയും വൈറസും ഹലാൽ ലൗ സ്റ്റോറിയും ചെയ്തു. അവസാനം ഇപ്പോഴാണ് തല്ലുമാല സംഭവിച്ചതെന്നും മുഹ്സിൻ കൂട്ടിച്ചേർത്തു. കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രം എന്ന റെക്കോഡിലേക്കാണ് തല്ലുമാല മുന്നേറുന്നത്. തലശ്ശേരിയിലും ദുബായിലും ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…