ജീവനുതുല്യം സ്നേഹിക്കുന്ന കാമുകിക്ക് വേണ്ടി തെയ്യക്കാരനാകാൻ തയ്യാറാകുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമായ ‘മുകൾപ്പരപ്പ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ചാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥി ആയിരുന്നു.
മുകൾപ്പരപ്പ് സിനിമയിലെ അഭിനേതാക്കളായ ജാൻവി മുരളീധരൻ, നിഹാരലക്ഷ്മി, ദിയ സീനുകൃഷ്ണ, എന്നിവരും സംവിധായകൻ സിബി പടിയറ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനു കെ ഗോപാലകൃഷ്ണൻ സീതത്തോട്, ഫിനാൻസ് മാനേജർ TP ഗംഗാധരൻ മലപ്പട്ടം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൊച്ചിയിലെ പ്രമുഖ ഡിസൈനറായ മനു ഡാവിഞ്ചിയാണ് മുകൾപ്പരപ്പിന്റെ രണ്ടാം പോസ്റ്റർ തയ്യാറാക്കിയത്. കീ ഫ്രയിംസ് ടാലന്റ് ഷോയിലെ നിരവധി കുരുന്നു പ്രതിഭകളും മാതാപിതാക്കളും കീ ഫ്രയിംസ് ഇന്റർനാഷ്ണലിന്റെ കോഡിനേറ്റർ അജിത് വൈക്കവും സെക്രട്ടറി ലിമിജ ബിന്ദുരാജ്, വിദ്യാസാഗർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.