ഗായിക റിമി ടോമിയുടെ അമ്മ റാണി ടോമിയുടെ നൃത്ത വിഡിയോ വൈറലാകുന്നു. മരുമകളും നടിയുമായ മുക്തയാണ് വിഡിയോ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചത്. ‘പ്രായം വെറും നമ്പറാണ്, ശരിയല്ലേ? മമ്മിയേ പൊളിച്ചു കേട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് മുക്ത വിഡിയോ പങ്കുവച്ചത്. മുക്ത പങ്കുവച്ച വിഡിയോക്ക് താഴെ സ്നേഹം അറിയിച്ച് റാണിയും രംഗത്തെത്തിയിരുന്നു.
നിരവധി പേര് വിഡിയോ കാണുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഈ പ്രായത്തിലും തികഞ്ഞ ഊര്‍ജത്തോടെ നൃത്തം അഭ്യസിക്കുന്ന റാണി പ്രചാദനമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
മുന്‍പ് റാണി ടോമിക്കൊപ്പമുള്ള റീല്‍സും മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അന്ന് വിഡിയോ കണ്ടവര്‍ മുക്തയുടെ അമ്മായിയമ്മയുടെ അഭിനയത്തെയാണ് പ്രശംസിച്ചത്.
റാണി ഇപ്പോഴും നൃത്തം അഭ്യസിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മി കൂടുതല്‍ സമയവും നൃത്തവും പാട്ടും പരിശീലിക്കുകയാണെന്ന് റിമി ടോമി പറഞ്ഞിരുന്നു. ഓണ്‍ലൈനായാണ് പരിശീലനം.
View this post on Instagram