വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിജയദശമി ദിനത്തിൽ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉടനെ എത്തുമെന്നും താമസിയാതെ തന്നെ സിനിമ റിലീസ് ആകുമെന്നും കുറിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വിനീത് ശ്രീനിവാസൻ പങ്കുവെച്ചത്. എഡിറ്റർ ആയിരുന്ന അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.
![Vineeth_Sreenivasan](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/Vineeth_Sreenivasan-1024x768.jpg?resize=788%2C591&ssl=1)
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന ചിത്രം നവംബറിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രീകരണത്തിന് മുമ്പ് തന്നെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിനീത് വീട്ടുതടങ്കലിൽ എന്ന തരത്തിൽ ഒരു പത്രവാർത്തയുടെ രൂപത്തിലായിരുന്നു ആദ്യം പോസ്റ്റർ പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസൻ ആ പോസ്റ്റർ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തതോടെയാണ് ആരാധകർ ഏറ്റെടുത്തത്.
ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് വിമൽ ഗോപാലകൃഷ്ണനും അഭിനവും ചേർന്നാണ്. ഛായാഗ്രാഹണം വിശ്വജിത്ത്. സുരാജ് വെഞ്ഞാറമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവി റാം, ജോർജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ്ങ് നിധിൻരാജ് ആരോളും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത് . നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്യൂംസ്- ഗായത്രി കിഷോർ, പിആർഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ.