ജനപ്രിയനായകൻ ദിലീപ് നായകനായി എത്തിയ ചിത്രം വോയിസ് ഓഫ് സത്യനാഥൻ മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററിൽ എത്തുന്ന ദിലീപ് ചിത്രം എന്ന പ്രത്യേകതയോടെയാണ് വോയിസ് ഓഫ് സത്യനാഥൻ റിലീസ് ചെയ്തത്. ഒരു ഇടവേളയ്ക്ക് ശേഷം ദിലീപ് – റാഫി കൂട്ടുകെട്ടിൽ എത്തിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. തിയറ്ററിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടയിൽ ചിത്രത്തിന്റെ സ്നീക് പീക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ജനപ്രിയനായകൻ എവിടെയും പോയിട്ടില്ലെന്നും വീണ്ടും സജീവമാകുകയാണെന്നുമാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. ദിലീപ് നായകനായി എത്തിയ വോയ്സ് ഓഫ് സത്യനാഥൻ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ദിലീപിന്റെ ഒരു ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. എന്നാൽ, ജനപ്രിയനായകനെ ഇഷ്ടപ്പെടുന്നവർ അവരുടെ ഇഷ്ടം മാറ്റിയിട്ടില്ല എന്ന് വ്യക്തമാക്കുന്നത് ആയിരുന്നു തിയറ്ററിലെ തിരക്കുകൾ.
ഗ്രാന്റ് പ്രൊഡക്ഷന്സിന്റേയും ബാദുഷ സിനിമാസിന്റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം – ജിതിൻ സ്റ്റാനിലസ്. സംഗീതം – ജസ്റ്റിൻ വർഗീസ്, എഡിറ്റർ – ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, കല സംവിധാനം – എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടർ – മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ – ഷിജോ ഡൊമനിക്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഒ – പി ശിവപ്രസാദ്, ഡിസൈൻ – ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.