പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകൻ ആയ വിജിത് നമ്പ്യാർ സംവിധാനം ചെയ്ത ഒരു മ്യൂസിക്കൽ- റൊമാന്റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചൻ. ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രശസ്ത ഗായകനായ ശങ്കർ മഹാദേവൻ പാടിയ “ഓർക്കുന്നു ഞാൻ” എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകനും വിജിത് നമ്പ്യാർ തന്നെയാണ്.