പ്രണയം പരസ്യമാക്കിയതിന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിട്ടവരാണ് സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഗായിക അഭയ ഹിരണ്മയിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട ഗോപി സുന്ദര്‍, ആ ബന്ധം ഉപേക്ഷിച്ചാണ് അമൃതയുമായി റിലേഷനിലായത്. ഇതോടെ അമൃതയും കുടുംബവും വരെ സൈബര്‍ അറ്റാക്ക് നേരിട്ടു. ഇതൊന്നും വകവയ്ക്കാതെ പ്രണയം തുടരുകയാണ് ഗോപി സുന്ദറും അമൃതയും. അടുത്തിടെ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അമൃതയെ തന്റെ ലവ് ഓഫ് മൈ ലൈഫ് ആണെന്നൊക്കെ പറയാമെന്ന് ഗോപി സുന്ദര്‍ പറഞ്ഞു. പ്രണയം ഒരു പ്രത്യേക തരം സംഭവമാണ്. പ്രണയം ഒരു നയമാണ്. പ്രണയത്തിന്റെ ഡെഫിനിഷന്‍ പറയുകയാണെങ്കില്‍ പരസ്പരം മനസിലാക്കലാണ് പ്രണയം. ഒരാള്‍ എങ്ങനെയാണോ അതുപോലെ അംഗീകരിക്കലാണ് പ്രണയം. നമുക്ക് നമ്മളെ സ്നേഹിക്കാന്‍ കഴിയുന്നിടത്ത് കൂടിയാണ് യഥാര്‍ത്ഥ പ്രണയമുണ്ടാകുന്നത് എന്നും ഗോപി സുന്ദര്‍ പറഞ്ഞു.
പ്രണയത്തില്‍ അഭിനയിക്കാതിരിക്കാന്‍ പറ്റണം. ഇതു കാണുന്ന എത്പ പേര്‍ക്ക് സ്വന്തം മൊബൈല്‍ ഭാര്യയുടെ കൈയില്‍ കൊടുക്കാന്‍ പറ്റും. ഒരാള്‍ നമ്മുടെ കൂടെ ഉണ്ടെന്ന തോന്നലില്ലാതെ ഫ്രീയായി ഇരിക്കാന്‍ കഴിയണം. താന്‍ കണ്ടിട്ടുള്ള ഒട്ടുമിക്ക ആണുങ്ങള്‍ക്കും വീടിന് പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവുമാണെന്നും ഗോപി സുന്ദര്‍ പറഞ്ഞു.