അടുത്തിടെയാണ് സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം തുറന്നു പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്തെത്താറുണ്ട്. ഇത്തവണത്തെ ഓണം ഇരുവര്‍ക്കും സ്പെഷ്യല്‍ ആയിരുന്നു. ആദ്യ ഓണം ഇരുവരും ആഘോഷമാക്കി. ഇതിന്റെ വിശേഷങ്ങള്‍ അമൃതയും അഭിരാമിയും അവരുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.
വിഡിയോയില്‍ ഗോപി സുന്ദറിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് അമൃതയോട് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി ചേട്ടന് എണ്ണയില്‍ വറുത്തത് ഒന്നും കഴിക്കില്ലെന്നാണ് അമൃത നല്കിയ മറുപടി. ബിപി കൂടിയതിന് ശേഷമാണിതെന്നും അമൃത പറുന്നുണ്ട്. അമൃതയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്ന് ചോദിച്ചപ്പോള്‍ അമൃതയ്ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം ഏതാണ് എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുചോദ്യം. ‘എന്തും അമൃത കഴിക്കും. ഭക്ഷണ പ്രിയയാണ്. ഇപ്പോള്‍ കഴിപ്പ് കുറച്ച് കൂടുതലാണെന്നും ഗോപി സുന്ദര്‍ പറഞ്ഞു.
‘ദീപിക പദുക്കോണിനെ പോലൊരു ശരീരമാണ് അമൃതയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഗോപി സുന്ദറിന്റെ അടുത്ത മറുപടി.’നമുക്ക് ആവശ്യമുള്ളത് പറയണമല്ലോ, കരയുന്ന കുട്ടിക്കേ പാലുള്ളൂ. അതുകൊണ്ട് അമൃതയോട് വണ്ണം കുറയ്ക്കാന്‍ പറയും’ ദീപിക പദുക്കോണ്‍ ബിക്കിനി ഇട്ട് നില്ക്കുന്ന ഫോട്ടോ കാണിച്ച് ഗോപി സുന്ദര്‍ പറയും ഇതാണെന്റെ ആവശ്യം. ഇതുപോലത്തെ ശരീരമാണ് വേണ്ടതെന്ന് അതിലും ഭേദം തന്റെ ഫോട്ടോ ദീപികയ്ക്ക് കാണിച്ച് കൊടുത്ത് തന്നെ പോലെ ആവാന്‍ പറയുന്നതാണെന്ന് അമൃത സുരേഷ് പറഞ്ഞു.