ഇക്കഴിഞ്ഞ ഇടയ്ക്കാണ് സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം പബ്ലിക്കാക്കിയത്. ഇതിന്റെ പേരില്‍ ഇരുവരും ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷവും ഇരുവരും തങ്ങളുടെ നിമിഷങ്ങള്‍ ആരാധകരമായി പങ്കിട്ടു. ഇപ്പോഴിതാ അമൃത സുരേഷുമൊന്നിച്ചുള്ള പ്രണയാര്‍ദ്രമായ ഗാനവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ഗാന വിശേഷം ഗോപി സുന്ദര്‍ പങ്കുവച്ചത്.
View this post on Instagram
സമൂഹ മാധ്യമങ്ങളില്‍ വിഡിയോയുടെ ചെറിയ ഭാഗം പങ്കുവെച്ചുകൊണ്ട് ഗാനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് ഗോപി സുന്ദര്‍ അറിയിച്ചിരിക്കുന്നത്. ‘ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യ സിംഗിള്‍ ഉടന്‍ പുറത്തിറങ്ങും. അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയും സ്നേഹവും വേണം, സദാചാരരേ..ദയവുചെയ്ത് മാറി നില്ക്കൂ..ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല’ എന്നാണ് ഗോപി സുന്ദര്‍ വിഡിയോയ്ക്കൊപ്പം കുറിച്ചത്.
ഗായിക അഭയ ഹിരണ്മയിയുമായി ലിംവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. ഒന്‍പത് വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു. ഭാര്യയും മക്കളുമുള്ള ഗോപി സുന്ദര്‍ അഭയയുമായി ലിവിംഗ് റിലേഷനിലായത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. അതിനിടെയാണ് അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തുന്നത്.