നടനും സംവിധായകനുമായ ലാലും യുവനടി അനഘ നാരായണനും അച്ഛൻ – മകൾ വേഷത്തിൽ എത്തുന്ന ചിത്രമാണ് ഡിയർ വാപ്പി. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ‘ജീവാംശമായി’, ‘നീ ഹിമമഴയായി’, ‘അലരേ’ എന്നീ പാട്ടുകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പ്രതിഭയാണ് കൈലാസ് മേനോൻ. ഡിയർ വാപ്പിക്കു വേണ്ടി അഞ്ചു പാട്ടുകളാണ് കൈലാസ് മേനോൻ ഒരുക്കുന്നത്. എല്ലാ പാട്ടുകളും വ്യത്യസ്ത സ്വഭാവമുള്ളതാണെന്നും ചിത്രത്തിന്റെ ഓഡിയോ ആൽബം ഒരു സംഗീതവിരുന്നായിരിക്കുമെന്നും വ്യക്തമാക്കുകയാണ് കൈലാസ്. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് കൈലാസ് മേനോൻ ഇങ്ങനെ പറഞ്ഞത്.
മലബാറിൽ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിലെ ഒരു പാട്ടിന് ആ ഒരു മലബാർ ശൈലി ഉണ്ടെന്നും കൈലാസ് വ്യക്തമാക്കുന്നു. ഒരുപാട്ട് സുഫി ശൈലിയിൽ ഉള്ളതാണെന്നും ചിത്രത്തിലെ എല്ലാ പാട്ടുകളും ഉൾപ്പെടുന്ന ഓഡിയോ ആൽബം ഒരു സംഗീതവിരുന്ന് ആയിരിക്കുമെന്നും വ്യക്തമാക്കുകയാണ് കൈലാസ് മേനോൻ.
View this post on Instagram
മനു മഞ്ജിത്ത്, ബി കെ ഹരിനാരായണൻ എന്നിവരാണ് ഡിയർ വാപ്പിയിലെ വരികൾ എഴുതിയിരിക്കുന്നത്. ആര്യൻ, സന മൊയ്തൂട്ടി, മിഥുൻ ദേവ് എന്നിവരാണ് ചിത്രത്തിലെ മെലഡികൾ ആലപിച്ചിരിക്കുന്നത്. ആൽമരം മ്യൂസിക് ബാൻഡും ചിത്രത്തിൽ ഒരു പാട്ട് പാടിയിട്ടുണ്ട്. ചിത്രത്തിലെ മൂന്ന് പാട്ടുകൾ ഇതുവരെ പൂർത്തിയാക്കിയെന്നും മറ്റ് രണ്ട് പാട്ടുകൾ ആര് പാടണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും കൈലാസ് വ്യക്തമാക്കി. ഒരു പാട്ട് മിക്കവാറും ശ്രേയ ഘോഷാൽ ആയിരിക്കും പാടുകയെന്നും എന്നാൽ അത് ഉറപ്പായിട്ടില്ലാത്തതിനാൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും കൈലാസ് പറഞ്ഞു.
View this post on Instagram