മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ പൊളിക്കുമെന്നാണ് സംഗീത സംവിധായകന് സുഷിന് ശ്യാം അഭിപ്രായപ്പെട്ടത്. മമ്മൂട്ടി അടക്കമുള്ളവര്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സുഷിന് ശ്യാം ഇക്കാര്യം പറഞ്ഞത്. അതിന് വേണ്ടിയുള്ള വര്‍ക്ക് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഔട്ട് കണ്ടിരുന്നു. താന്‍ എക്സൈറ്റഡാണെന്നും സുഷിന് ശ്യാം പറഞ്ഞു.
മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം തീയറ്ററുകളിലെത്തുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്ലവഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.