സമകാലിക വിഷയങ്ങള്‍ പ്രതിഫലിക്കുന്ന ‘പദുമനാഭ- ദി അണ്റസ്റ്റ്’ എന്ന മ്യൂസിക് വിഡിയോ ശ്രദ്ധേയമാകുന്നു. പുരന്ദര ദാസന് രചന നിര്‍വഹിച്ച കര്‍ണാട്ടിക് ഗീതത്തിന്റെ പുനരാവിഷ്കാരമാണ് ‘പദുമനാഭ- ദി അണ്റസ്റ്റ്’. ആര് ശര്‍മിളയാണ് ഈ ഗാനം കമ്പോസ് ചെയ്ത് ആലപിച്ചിരിക്കുന്നത്.
യുദ്ധം, കാട്ടുതീ, വനനശീകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ഈ മ്യൂസിക് വിഡിയോയിലൂടെ കടന്നുപോകുന്നുണ്ട്. പത്മനാഭ സ്വാമിയുമായും ഗാനം ബന്ധപ്പെട്ട് കിടക്കുന്നു. യൂട്യൂബില്‍ പങ്കുവച്ച ഗാനം ഇതിനോടകം ശ്രദ്ധനേടി. നിരവധി പേരാണ് ശര്‍മിളയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
കര്‍ണാടക സംഗീതത്തിലെ എക്കാലത്തേയും ശ്രദ്ധേയ ഗാനമാണ് പുരന്ദര ദാസന് രചിച്ച പദുമനാഭ പരമപുരുഷ എന്ന ഗാനം. കൃഷ്ണന് വേണ്ടി സമര്‍പ്പിച്ചു ജീവിച്ചിരുന്ന പുരന്ദരദാസന്റെ ഭൂരിഭാഗം ഗാനങ്ങളും കൃഷ്ണനെക്കുറിച്ചായിരുന്നു. പദുമനാഭ പരമപുരുഷ എന്ന ഗാനം മഹാവിഷ്ണുവിനെക്കുറിച്ചുള്ളതാണെന്ന് ശര്‍മിള പറയുന്നു.