ഉറ്റവരെയും ഉടയവരെയും അകലങ്ങളിലാക്കിയ ആശങ്കകളുടെ കാലമാണ് കോവിഡ് പ്രധാനം ചെയ്തു കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാൻ ഏവരും കൊതിക്കുകയാണ്. ഒരു പ്രതീക്ഷ ഏവരുടേയും കണ്ണുകളിൽ കാണാവുന്നതാണ്. അതിനിടയിലാണ് ഹോപ്പ് എന്ന മ്യൂസിക്കൽ ആൽബം ശ്രദ്ധേയമായിരിക്കുന്നത്. സൗഹൃദ കൂട്ടായ്മയിലൂടെ ഒരുങ്ങിയിരിക്കുന്ന വ്യത്യസ്ഥമായ ഈ മ്യൂസിക്കൽ ആൽബത്തിന്റെ സംവിധാനം വിഷ്ണു അശോകാണ്.
തിരുവനന്തപുരം പൗഡിക്കോണത്തുള്ള ഒരു കുടുംബവും അവരുടെ സുഹൃത്തുക്കളും ഒത്തുചേർന്നാണ് ഈ ആൽബത്തിന്റെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ചത്. ഭാര്യയും ഭർത്താവും, ഭർത്താവിന്റെ അമ്മയും, അമ്മൂമ്മയും, അനുജനുമാണ് ഈ ഷോർട്ട് ഫിലിമിൽ ക്യാമറക്ക് മുന്നിൽ ഒത്തുചേർന്നത്. ലോക്ക്ഡൌണ്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഹോപ് തയ്യാറാക്കിയിരിക്കുന്നത്. ലോയ്ഡ് സാഗര്‍ ആണ് ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതവും മ്യൂസിക് പ്രൊഡക്ഷനും ഒരുക്കിയിരിക്കുന്നത് അരുള്‍പ്രകാശ്. സൗമ്യ റാവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രഞ്ജിത് മുരളി.