നാടകത്തിൽ സജീവമായിരുന്ന മുത്തുമണി സത്യൻ അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തിയത്. അതിനുശേഷം വിവിധ മലയാളചിത്രങ്ങളിൽ അഭിനയമികവ് പുലർത്തി.സോമസുന്ദരൻ, ഷിർലി സോമസുന്ദരൻ എന്നിവരുടെ മകളായാണ് മുത്തുമണി ജനിച്ചത്. അച്ഛനമ്മമാർ നാടകത്തിൽ സജീവമായിരുന്നു, ഈ നാടകങ്ങൾ മുത്തുമണിയെ വളരെയധികം സ്വാധീനിച്ചു.
ഇപ്പോളിതാ നടി മുത്തുമണി അമ്മയാകുന്നു. ‘ഞങ്ങൾ’ എന്ന് കുറിച്ചുകൊണ്ട് മുത്തുമണിയുടെ ഭർത്താവും സംവിധായകനുമായ പി.ആർ. അരുൺ ആണ് സന്തോഷ വാർത്ത പങ്കുവച്ചത്.അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. 2006-ൽ ആണ് അരുണും മുത്തുമണിയും വിവാഹിതരാകുന്നത്.
അതിനുശേഷം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കാവൽ ആണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട്–രജീഷ വിജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകൻ കൂടിയാണ് അരുൺ.