നാളുകൾക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ ചേർന്നാണ്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മുറ്റത്തെ കൊമ്പിലെ എന്ന് തുടങ്ങുന്ന ഗാനത്തിൽ ദുൽഖർ സൽമാനും സംയുക്ത മേനോനുമാണ് അണിനിരക്കുന്നത് .ഒരു അടിപൊളി ഡാൻസ് നമ്പറായ ഗാനത്തിലെ വരികൾ രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മയാണ്. നാദിർഷയാണ് സംഗീതസംവിധായകൻ.
ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ,സിയ ഉൾ ഹഖ്,സുരാജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം കാണാം