ദിലീപ് – മംമ്ത മോഹൻദാസ് ഒന്നിച്ച സൂപ്പർഹിറ്റ് കോമഡി എന്റർടൈനർ ജീത്തു ജോസഫ് ചിത്രം മൈ ബോസ് തമിഴിലേക്ക്. വിമൽ, ശ്രിയ ശരൺ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ മധേഷ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പേര് സണ്ടക്കാരി. പ്രഭു, സത്യൻ, കെ ആർ വിജയ, രേഖ, ഗീത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം വേർഷനിലെ ഒട്ടു മിക്ക രംഗങ്ങളും അതെ പോലെ തന്നെ പകർത്തിയിട്ടുണ്ടെന്ന് ട്രെയ്ലർ ഉറപ്പ് തരുന്നു. ബോസ് പ്രൊഡക്ഷൻ കോർപറേഷന്റെ ബാനറിൽ ജയബാലൻ ജയകുമാർ, ശർമിള മാൻഡ്രേ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമൃഷ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആർ ബി ഗുരുദേവാണ്.