ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മിഴിവേകി ലാലേട്ടനൊപ്പം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഇപ്പോൾ ഫ്ളവേഴ്സ് ടിവി തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ ടോപ് സിംഗറിൽ ലാലേട്ടൻ എത്തിയപ്പോഴും ഫ്ളവേഴ്സ് ടിവി റേറ്റിംഗിൽ മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം വ്യത്യസ്തമായ രീതിയിൽ ഇലക്ഷൻ റിസൾട്ട് പ്രേക്ഷകരിലേക്കെത്തിച്ചും ഫ്ളവേഴ്സ് റേറ്റിംഗിൽ മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ക്രിസ്തുമസിന് മൈജി ഉത്സവം വിത്ത് ലാലേട്ടൻ എന്ന പ്രോഗ്രാമുമായി വീണ്ടും റേറ്റിങ്ങുകൾ കീഴടക്കുവാൻ ഒരുങ്ങുകയാണ് ഫ്ളവേഴ്സ് ടിവി. ആ പ്രോഗ്രാമിന് വേണ്ടി ഒരുക്കിയ മോഹൻലാൽ ആന്തം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ അത് ഏറ്റെടുത്തിരിക്കുന്നത്.