മലയാളികളുടെ പ്രിയ നായിക മൈഥിലിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്നു. ബ്രൈറ്റി ബാലചന്ദ്രനെന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ജനിച്ചു. അച്ഛൻ: ബാലചന്ദ്രൻ സ്കൂൾ വിദ്യാഭാസം കെ കെ എൻ എം എച്ച് എസ് കോന്നി. പിന്നീട് കൊച്ചിയിൽ എയർ ഹോസ്റ്റസ് ട്രെയിനിംഗ്. ഒപ്പം മോഡലായും ടി വി അവതാരകയായും പ്രവർത്തിച്ചു. സംവിധായകന് രഞ്ജിത്താണ് ‘മൈഥിലി’ എന്ന പേരിട്ട് സിനിമയിലേക്ക് ആനയിച്ചത്. ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായി. പിന്നീട് കുറെ ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞ മൈഥിലിക്ക് ലഭിച്ചതൊക്കെ അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു.